ഭ​ക്തി​യു​ടെ നി​റ​വി​ൽ ശാ​ന്തി​ഗി​രി​യി​ൽ പൂ​ർ​ണ ​കും​ഭ​മേ​ള
Saturday, September 21, 2024 5:54 AM IST
പോ​ത്ത​ൻ​കോ​ട് : ശാ​ന്തി​ഗി​രി ആ​ശ്ര​മം സ്ഥാ​പ​ക​ഗു​രു ന​വ​ജ്യോ​തി ശ്രീ ​ക​രു​ണാ​ക​ര​ഗു​രു​വി​ന്‍റെ ആ​ത്മീ​യ അ​വ​സ്ഥാ പൂ​ർ​ത്തീ​ക​ര​ണ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​ണ കും​ഭ​മേ​ള സം​ഘ​ടി​പ്പി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കും​ഭ​ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു .

ഏ​ഴു ദി​വ​സ​ത്തെ വ്ര​താ​നു​ഷ​ഠാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഭ​ക്ത​ർ കും​ഭം എ​ടു​ക്കു​ന്ന​ത് . തീ​രാ​വ്യാ​ധി​ക​ളും, കു​ടും​ബ​ദോ​ഷ​ങ്ങ​ളും മാ​റ്റി പി​തൃ​ശു​ദ്ധി വ​രു​ത്തു​ന്ന ക​ര്‍​മ​മാ​ണി​തെ​ന്ന് വി​ശ്വാ​സി​ക​ൾ ക​രു​തു​ന്നു.

ആ​യി​ര​ങ്ങ​ള്‍ പ​ങ്കു​ചേ​ര്‍​ന്ന കും​ഭ​ഘോ​ഷ​യാ​ത്ര ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തെ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. സ​മ​ർ​പ്പ​ണ​ത്തി​നു ശേ​ഷം ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി പ​ര​മ്പ​ര​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു പ്ര​സം​ഗി​ച്ചു.

ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് സ്വാ​മി ചൈ​ത​ന്യ ജ്ഞാ​ന ത​പ​സ്വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വാ​മി നി​ർ​മോ​ഹാ​ത്മ ജ്ഞാ​ന ത​പ​സ്വി, ജ​ന​നി സു​പ​ഥ ജ്ഞാ​ന ത​പ​സ്വി​നി, ഡോ.​ടി.​എ​സ്. സോ​മ​നാ​ഥ​ൻ, ഡോ. ​കെ.​എ​ൻ. ശ്യാ​മ​പ്ര​സാ​ദ്, ബ്ര​ഹ്മ​ചാ​രി പി.​അ​ര​വി​ന്ദ്, പി.​എ​സ്.​മി​നി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.