കോ​ട്ടാ​ത്ത​ല സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ട​മൊ​രു​ങ്ങു​ന്നു
Saturday, September 21, 2024 6:07 AM IST
ൊ​ട്ടാ​ര​ക്ക​ര: കോ​ട്ടാ​ത്ത​ല ഗ​വ. എ​ൽ​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ട​മൊ​രു​ങ്ങു​ന്നു. ക്ളാ​സ് മു​റി​ക​ളും ഓ​ഫീ​സ് മു​റി​യു​മ​ട​ങ്ങു​ന്ന ര​ണ്ട് നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ നി​ല​യു​ടെ കോ​ൺ​ക്രീ​റ്റ് പൂ​ർ​ത്തി​യാ​ക്കി. അ​ടു​ത്ത നി​ല​യു​ടെ തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൊ​ട്ടാ​ര​ക്ക​ര- പു​ത്തൂ​ർ റോ​ഡ​രി​കി​ൽ ത​ണ്ണീ​ർ പ​ന്ത​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ജം​ഗ്ഷ​നി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റോ​ഡി​ന് അ​ഭി​മു​ഖ​മാ​യു​ള്ള കെ​ട്ടി​ട​ത്തി​ൽ നി​ല​വി​ൽ അ​ധ്യ​യ​ന​വും ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു. ഈ ​അ​ധ്യ​യ​ന വ​ർ​ഷം കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​കും.

ഓ​ടു​മേ​ഞ്ഞ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ ശേ​ഷ​മാ​ണ് പു​തി​യ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കൊ​ച്ചു​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​മെ​ന്ന നി​ല​യി​ൽ അ​തീ​വ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ​ടു​കൂ​ടി​യാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്.

മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.