ആ​ഭ​ര​ണ​ക്ക​വ​ര്‍​ച്ച; വീ​ട്ടു​ജോ​ലി​ക്കാ​രി പി​ടി​യി​ല്‍
Thursday, September 19, 2024 6:15 AM IST
പേ​രൂ​ര്‍​ക്ക​ട: ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ യു​വ​തി​യെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. നെ​ടു​മ​ങ്ങാ​ട് പു​തു​കു​ള​ങ്ങ​ര കൊ​ങ്ങ​ണം ക​ല്ലൂ​ര്‍​ത്ത​ല വീ​ട്ടി​ല്‍ എ.​എ​സ്. അ​ജി​ത (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​ട​പ്പ​ന​ക്കു​ന്ന് ചെ​ട്ടി​വി​ളാ​കം സ​മി​ഥി ന​ഗ​ര്‍ എ​സ്എ​ഫ്എ​സ് ഫ്‌​ളാ​റ്റ് ന​മ്പ​ര്‍ ഒന്ന് എ​യി​ല്‍ താ​മ​സി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​നി ഷെ​ന്‍​സ സിം​ഗിന്‍റെ വീ​ട്ടി​ലാ​ണ് അ​ജി​ത ജോ​ലി​ക്കു നി​ന്നി​രു​ന്ന​ത്. ഈ​മാ​സം 12നും 14​നും ഇ​ട​യ്ക്കാ​യി​രു​ന്നു ആ​ഭ​ര​ണ​ക്ക​വ​ര്‍​ച്ച.

വീ​ട്ടി​ല്‍നി​ന്ന് ഏ​ക​ദേ​ശം 12 ഗ്രാം ​വീ​തം തൂ​ക്കം വ​രു​ന്ന മൂന്നു ഡ​യ​മ​ണ്ട് മോ​തി​ര​ങ്ങ​ള്‍, 12 ഗ്രാം ​വീ​തം തൂ​ക്കം വ​രു​ന്ന രണ്ടു സ്വ​ര്‍​ണമോ​തി​ര​ങ്ങ​ള്‍, ഏ​ക​ദേ​ശം 40 ഗ്രാം ​തൂ​ക്കം വ​രു​ന്ന താ​ലി​മാ​ല എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 88 ഗ്രാം ​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ന്ന​ത്. ഇ​വ​യ്ക്ക് ഏ​ക​ദേ​ശം 6,00,000 രൂ​പ വി​ല​വ​രും.

പേ​രൂ​ര്‍​ക്ക​ട സി​ഐ പ്രൈ​ജു, എ​സ്​ഐ​മാ​രാ​യ പ്ര​സാ​ദ്, എ​ഡ്വി​ന്‍, ഡ​ബ്ല്യൂ​സിപി​ഒ ഷ​ഫീ​ല, ശി​വ​രാ​ജ്, നൗ​ഫ​ല്‍ എ​ന്നി​വ​രുള്‍​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യത്.