ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
Friday, September 20, 2024 5:55 AM IST
കൊ​ല്ലം: ശാ​സ്താം​കോ​ട്ട മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​ക്കാ​വി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​യെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി അ​ഞ്ച് ദി​വ​ത്തെ ക​സ്റ്റ​ഡി​ക്കാ​ണ് ശാ​സ്താം​കോ​ട്ട പോ​ലീ​സ് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്.

സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ക​രു​നാ​ഗ​പ്പ​ള്ളി ഇ​ട​ക്കു​ള​ങ്ങ​ര പു​ന്ത​ല തെ​ക്കേ​തി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (29), നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ഡോ. ​ശ്രീ​ക്കു​ട്ടി (27) എ​ന്നി​വ​ർ ജ​യി​ലി​ൽ റി​മാ​ന്‍​ഡി​ലാ​ണ്.
ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ മ​ജി​സ്ട്രേ​റ്റ് നി​ർ​ദേ​ശി​ച്ചു.