പ​രി​സ്ഥി​തി പ്ര​ശ്‌​ന​മില്ലാതെ ന​ദീ​തീ​ര​ സം​ര​ക്ഷ​ണ ഭി​ത്തി നിർമിക്കും: ക​ള​ക്ട​ര്‍
Thursday, September 19, 2024 6:09 AM IST
കൊ​ല്ലം: ന​ദീ​തീ​ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ നി​ര്‍​മി​ക്കു​മ്പോ​ള്‍ ന​ദി​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.

ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ വി​ദ​ഗ്ധ സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​റ്റു​വ​ഞ്ചി, മു​ള എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള ബ​യോ ഫെ​ന്‍​സിം​ഗ് കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്കും.

പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദ​ഗ്ധ സ​മി​തി സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം ജി​ല്ലാ ത​ല ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ​ക​ള്‍ സം​സ്ഥാ​ന​ത​ല വി​ദ​ഗ്ധ സ​മി​തി​ക്ക് സ​മ​ര്‍​പ്പി​ക്കാ​ൻ നി​ര്‍​ദേ​ശി​ച്ചു.

സ​ബ് ക​ള​ക്ട​ര്‍ നി​ഷാ​ന്ത് സി​ഹാ​ര, പു​ന​ലൂ​ര്‍ ആ​ര്‍​ഡി​ഒ ജി. ​സു​രേ​ഷ് ബാ​ബു, എ​ല്‍​ആ​ര്‍ ഡെ​പ്യു​ട്ടി ക​ള​ക്ട​ര്‍ ബീ​ന റാ​ണി , ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.