അ​മൃ​തയിലെ മൂ​ന്ന് ബ്രാ​ഞ്ചി​ന് എ​ൻ​ബി​എ അം​ഗീ​കാ​രം
Thursday, September 19, 2024 5:59 AM IST
അ​മൃ​ത​പു​രി (കൊ​ല്ലം): അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​മ്പ​സി​ലെ മൂ​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ൾ​ക്ക് എ​ൻ​ബി​എ ട​യ​ർ വ​ൺ - ഡ​ബ്ള്യു എ (​വാ​ഷിം​ഗ്‌​ട​ൺ അ​ക്കോ​ർ​ഡ്) അം​ഗീ​കാ​രം.

ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2024 മു​ത​ൽ 2027 വ​രെ​യു​ള്ള മൂ​ന്ന് അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

എ​ൻ​ബി​എ ട​യ​ർ വ​ൺ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ വാ​ഷിം​ഗ്‌​ട​ൺ അ​ക്കോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. യു​എ​സ്, യു​കെ, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചോ​ളം രാ​ജ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് വാ​ഷിം​ഗ്‌​ട​ൺ അ​ക്കോ​ർ​ഡ്.

അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം കോ​യ​മ്പ​ത്തൂ​ർ കാ​മ്പ​സി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ൾ​ക്ക് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ എ​ൻ​ബി​എ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ് നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് അ​ക്രെ​ഡി​റ്റേ​ഷ​ൻ (എ​ൻ​ബി​എ).