പ​രി​സ്ഥി​തി ജാ​ഗ്ര​ത​യ്ക്ക് സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ വേണം: സി.​ആ​ർ. മ​ഹേ​ഷ്‌
Thursday, September 19, 2024 5:59 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: പ​രി​സ്ഥി​തി ജാ​ഗ്ര​ത​യ്ക്ക് സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്ന് സി.​ആ​ർ. മ​ഹേ​ഷ്‌ എം​എ​ൽ​എ. ക​ന്നേ​റ്റി ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പം രാ​ജ്യാ​ന്ത​ര മു​ള ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല​യും ട്രീ ​ആം​ബു​ല​ൻ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഹ​രി​ത സ്വ​ർ​ണം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​രി​നൊ​പ്പം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും ജ​ന​കീ​യ​കൂ​ട്ടാ​യ്മ ക​ളു​ടേ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​വ​ത്താ​ക്കാ​നാ​കൂ. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, മ​ണ്ണൊ​ലി​പ്പ് ത​ട​യ​ൽ, ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ മു​ള ന​ട്ടു​പി​ടി​പ്പി​ക്ക​ലി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ശാ​ലി​നി രാ​ജീ​വ​ൻ, പ​ള്ളി​ക്ക​ലാ​ർ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ജി. ​മ​ഞ്ജു​ക്കു​ട്ട​ൻ, സു​ധീ​ർ ഗു​രു​കു​ലം, മു​ഹ​മ്മ​ദ്‌ സ​ലിം​ഖാ​ൻ, സു​നി​ൽ പൂ​മു​റ്റം, വി.​ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ, ഗോ​പ​ൻ ച​ക്കാ​ല​യി​ൽ,സു​ൽ​ത്താ​ൻ അ​നു​ജി​ത്, എ​സ്. പ്ര​വീ​ൺ കു​മാ​ർ, ശ്രീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.