നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ ഓ​ട​യി​ൽ ശുചിമുറി മാ​ലി​ന്യം ഒ​ഴു​ക്കി
Thursday, September 19, 2024 5:59 AM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഓ​ട​യി​ൽ ശുചിമുറി മാ​ലി​ന്യം ഉ​ൾ​പ്പ​ടെ​യു​ള്ള മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ടു. പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ രം​ഗ​ത്ത്. കൊ​ല്ലം -തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നു സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന ഓ​ട​യി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ശുചിമുറി‌ മാ​ലി​ന്യം അ​ട​ക്ക​മു​ള്ള മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ട​ത്.

നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന ഓ​ട​യി​ലൂ​ടെ ദു​ർ​ഗ​ന്ധം പ​ര​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശുചിമുറി മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യ​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നോ ലോ​ഡ്ജു​ക​ളി​ൽ നി​ന്നോ ആ​ണ് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ട്ട​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ​പാ​ത​യി​ലെ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന ഓ​ട​യി​ൽ ക​ട​ക​ളു​ടെ ശുചിമുറി ടാ​ങ്കു​ക​ളു​ടേ​യും മ​ലി​ന​ജ​ല ടാ​ങ്കു​ക​ളു​ടേ​യും പൈ​പ്പു​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ഈ ​പൈ​പ്പു​ക​ളി​ലൂ​ടെ ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ട്ട​താ​ണ് ഇ​പ്പോ​ൾ സം​ഭ​വി​ച്ച​തെ​ന്ന് ക​രു​തു​ന്നു. ആ​യ​തി​നാ​ൽ ഓ​ട​യി​ലേ​ക്ക് ക​ള​ക്ട് ചെ​യ്ത പൈ​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി അ​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.