പ്ലാ​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ വാ​ർ​ഷി​ക​വും പ്ര​തി​ഭാ​സം​ഗ​മ​വും
Wednesday, September 18, 2024 6:05 AM IST
കൊ​ട്ടി​യം: ​ദി​പ്ലാ​ക്കാ​ട് പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യു​ടെ 76-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും പ്ര​തി​ഭാ​സം​ഗ​മ​വും ലൈബ്ര​റി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു . വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തു​ക​യും ചെ​യ്തു. വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലൈ​ബ്ര​റി കൗ​ൺ​സി​ൽ നി​ർ​ദേശി​ച്ച വ​യ​നാ​ട് ദു​ര​ന്ത ഫ​ണ്ടും കൈ​മാ​റി.

വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ ് എം. ​സു​ഭാ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും വാ​ഗ്മി​യു​മാ​യ അ​ജി​ത് കു​മാ​ർ രാ​മ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് കൊ​ല്ലം എ ​ഡി എം ​നി​ർ​മൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു. വ​യ​നാ​ട് ദു​ര​ന്ത ഫ​ണ്ട് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി​നി​ലാ​ൽ ഏ​റ്റു​വാ​ങ്ങി.

സ​മ്മാ​ന​ദാ​നം പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ക​ലാ​ദേ​വി നി​ർ​വ​ഹി​ച്ചു . സി.വി. പ്ര​സ​ന്ന​കു​മാ​ർ, സ​ന്തോ​ഷ് പ്രി​യ​ൻ, ഡി. ​അ​ജി​ത് കു​മാ​ർ, എ​സ്. ശ്രീ​കു​മാ​ർ, ശ​ര​ത് പ്ര​സാ​ദ് .എ​സ് , ജ​യ​ൻ​എ​ന്നി​വ​ർ പ്രസംഗിച്ചു.

പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ സി. ​വി. പ്ര​സ​ന്ന​കു​മാ​ർ , സ​ന്തോ​ഷ് പ്രി​യ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു .പി ​എ​ച്ച് ഡി ​ക​ര​സ്ഥ​മാ​ക്കി​യ രാ​ധി​കാ സു​ധീ​ഷ്, റോ​ഷ്നി ത​മ്പി ,റാ​ങ്ക് ജേ​താ​വാ​യ തീ​ർ​ഥ ഓ​മ​ന​ക്കു​ട്ട​ൻ ,നെ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ഭി​ഷേ​ക്, വി​ജ​യ് , പ്ല​സ് ടു ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥിക​ൾ എ​ന്നി​വ​ർ​ക്ക് ഉ​പ​കാ​ര സ​മ​ർ​പ്പ​ണം ന​ട​ന്നു.