ട്രെ​യി​നി​ൽ നി​ന്ന് വീ​ണ യു​വാ​വി​നെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, September 17, 2024 1:03 AM IST
കൊ​ല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് അ​ർ​ധ​രാ​ത്രി പു​റ​ത്തേ​യ്ക്ക് തെ​റി​ച്ചു വീ​ണ യു​വാ​വി​നെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.പാ​ല​രു​വി എ​ക്സ്പ്ര​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.30 ഓ​ടെ ഇ​ട​മ​ണി​നും ഒ​റ്റ​യ്ക്ക​ലി​നും മ​ധ്യേ​യാ​യി​രു​ന്നു സം​ഭ​വം.

ഓ​ച്ചി​റ​യി​ൽ നി​ന്ന് തി​രു​നെ​ൽ​വേ​ലി​യി​ലേ​ക്ക് യാ​ത്ര ചെ​യ്ത തി​രു​നെ​ൽ​വേ​ലി അ​യ്യാ​പു​രം സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ൻ (19) ആ​ണ് ട്രാ​ക്കി​ലേ​ക്ക് വീ​ണ​ത്. വാ​തി​ൽ​പ്പ​ടി​യി​ൽ നി​ന്ന യു​വാ​വ് ഉ​ദ​യ​പു​രം വ​ള​വി​ൽ എ​ത്തി​യ​പ്പോ​ൾ തെ​റി​ച്ചു വീ​ണു എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മ​ധു​സൂ​ദ​ന​നെ കാ​ണാ​താ​യ​തോ​ടെ ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ൾ ഉ​ട​നേ ആ​ർ​പി​എ​ഫി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ പ്രി​യേ​ഷ് ബാ​ബു, ബോ​ഡ ശി​വ​ജി എ​ന്നി​വ​ർ ട്രാ​ക്കി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി.

നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഉ​ദ​യ​ഗി​രി ഭാ​ഗ​ത്ത് ട്രാ​ക്കി​ന് സ​മീ​പം പു​ല്ല് വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് യു​വാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വീ​ണ​ത് കാ​ര​ണ​മാ​ണ് യു​വാ​വ് വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു. പു​ല​ർ​ച്ചെ നാ​ലോ​ടെ അ​വ​ർ എ​ത്തി ഇ​യാ​ളെ കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. തി​രു​വോ​ണ നാ​ളി​ൽ ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചാ​ണ് യു​വാ​വി​ന്‍റെ കു​ടും​ബം മ​ട​ങ്ങി​പ്പോ​യ​ത്.