വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കു​ഞ്ഞു​മോ​ളു​ടെ കു​ടും​ബ​ത്തെ സന്ദർശിച്ച് കൊടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി
Wednesday, September 18, 2024 6:05 AM IST
കൊല്ലം : മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ര്‍​ക്കാ​വി​ല്‍ തി​രു​വോ​ണ ദി​വ​സ​ത്തി​ൽ വൈ​കു​ന്നേ​രം ന​ട​ന്ന ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട പ​ഞ്ഞി​പു​ല്ലും​വി​ള​യി​ല്‍ കു​ഞ്ഞു​മോ​ളു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ച് ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ച് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി. അ​പ​ക​ട​സ്ഥ​ല​ത്തും നേ​രി​ട്ട് എ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ച് അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ പ്ര​തി​ക​ളാ​യ യു​വാ​വും സ​ഹ​യാ​ത്രി​ക​യാ​യ ഡോ​ക്ട​റും മ​ദ്യ​പി​ച്ച് കാ​ർ ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ ത​ങ്ങ​ളു​ടെ മൃ​ഗീ​യ​മാ​യ പ്ര​വൃ​ത്തി​യ്ക്ക് യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള സം​ര​ക്ഷ​ണം ന​ൽ​കാ​തെ, കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ട​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ക്ഷി​ക​ളും തെ​ളി​വു​ക​ളും വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ച്ച് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നു​പു​റ​മേ, മ​ര​ണ​പ്പെ​ട്ട കു​ഞ്ഞു​മോ​ളു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും, ഈ ​ദു​ര​ന്ത​ത്തി​ൽ കു​ടും​ബ​ത്തി​ന് ന്യാ​യ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ത​ര​ക​നും എം ​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ടി.എം ജേ​ക്ക​ബി​ന്‍റെ ജ​ന്മ​ദി​നം ആ​ച​രി​ച്ചു

കൊല്ലം: പ്ര​ഹ​ത്ഭ​നാ​യ ഭ​ര​ണാ​ധി​കാ​രി​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​നും ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള സം​ഘ​ട​ക​നു​മാ​യി​രു​ന്ന ​ടി.​എം. ജേ​ക്ക​ബി​ന്‍റെ 74-ാമ​ത് ജ​ന്മ​ദി​നം ​കേ​ര​ള കോ​ൺ​ഗ്ര​സ്‌ -ജേ​ക്ക​ബ് കു​ണ്ട​റ നിയോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ജ​ന്മ​ദി​ന സ​മ്മേ​ള​നംസം​സ​്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​ട ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ. ​ടി. ബാ​ബു​വി​ന്‍റെ അധ്യക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. പ്ര​വീ​ൺ കു​മാ​ർ, എ​ഡ്വേ​ർ​ഡ് പ​രി​ച്ചേ​രി, മി​നി സ​ത്യ​ൻ, റാ​ണി സു​രേ​ഷ്, പ്ര​ജാ​ത, ടി.​ഡി സി​റി​ൽ , എ.​പി. ഫ്രാ​ൻ​സി​സ്, വി​ജ​യ​ൻ സി​റി​ൽ, ടി ​ക്ലാ​മ​ന്‍റ് സ്റ്റീ​ഫ​ൻ, ജോ​ൺ ലോ​റ​ൻ​സ്, ടി. ​ഷാ​ജി, പാ​സ്ക​ൾ, സെ​ബാ​സ്റ്റ്യ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.