റോ​ഡിനായി എടുത്ത കു​ഴി കൊ​തു​ക് വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​യി
Tuesday, September 17, 2024 1:03 AM IST
കൊ​ട്ടി​യം: റോ​ഡ് പു​ന​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത കു​ഴി​യി​ൽ മാ​സ​ങ്ങ​ളാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു.

ദേ​ശീ​യ​പാ​ത പു​ന​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡ് മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി ബ​ല​പ്പെ​ടു​ത്താ​നാ​യി എ​ടു​ത്ത കു​ഴി​യാ​ണ് വെ​ള്ളം ക​യ​റി തോ​ട് പോ​ലെ​യാ​യ​ത്.

വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​ക് വ​ള​രു​ക​യാ​ണി​പ്പോ​ൾ. നാ​ട്ടു​കാ​ർ മാ​ലി​ന്യം വെ​ള്ള​ത്തി​ൽ വ​ലി​ച്ചെ​റി​യു​ക​യാ​ണ്. മ​ണ്ണി​ട്ട് നി​ക​ത്തി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ എ​ടു​ത്ത ക​മ്പ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.