സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Tuesday, September 17, 2024 1:03 AM IST
ച​വ​റ: കെ​എം​എം​എ​ൽ ക​മ്പ​നി​യി​ലെ ഡി​സി​ഡ​ബ്ലു ജീ​വ​ന​ക്കാ​ര​നും ഭാ​ര്യ​യ്ക്കും നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ ആ​ക്ര​മ​ണം. കൈ​ക്കും കാ​ലി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശ്ര​മം ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ച​വ​റ ചെ​റു​ശേ​രി ഭാ​ഗം വാ​ഴ​ത​റ​യി​ൽ എ​സ്. ജ​യ​കു​മാ​ർ, ഭാ​ര്യ സൗ​മ്യ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടി​ൽ മ​റ്റൊ​രാ​ളു​മാ​യി സം​സാ​രി​ച്ച് നി​ന്ന ജ​യ​കു​മാ​റി​നെ മ​ദ്യ​പി​ച്ചെ​ത്തി​യ ചെ​റു​ശേ​രി​ഭാ​ഗം സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്ന് വി​ളി​ക്കു​ന്ന വി​ഷ്ണു​വാ​ണ് കാ​ര​ണ​മി​ല്ലാ​തെ ത​ർ​ക്കി​ച്ച് മ​ർ​ദി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജ​യ​കു​മാ​റി​ന്‍റെ മാ​ല ഇ​യാ​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി വീ​ട്ടി​ലേ​ക്ക് ഭാ​ര്യ​യു​മാ​യി മ​ട​ങ്ങു​ന്പോ​ൾ ആ​റം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘം ആ​ക്ര​മി​ച്ച​ു. ​പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ആ​ശ്ര​മം ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.