ബ​ന്ധു​വീ​ട്ടി​ല്‍ ഓ​ണം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വാ​വ് പു​ഴ​യി​ല്‍മു​ങ്ങി​മ​രി​ച്ചു
Monday, September 16, 2024 10:58 PM IST
കു​ള​ത്തൂ​പ്പു​ഴ: ബ​ന്ധു​വീ​ട്ടി​ല്‍ ഓ​ണം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വാ​വ് കു​ള​ത്തൂ​പ്പു​ഴ​യാ​റി​ല്‍ മു​ങ്ങി​മ​രി​ച്ചു. വി​ല്ലു​മ​ല ആ​ദി​വാ​സി ഊ​രി​ല്‍ മാ​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ ഓ​ണം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ കു​ള​ത്തൂ​പ്പു​ഴ ചെ​റു​ക​ര അ​നി​ല ഹൗ​സി​ല്‍ അ​ജ​യ​ന്‍ - ജ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഖി​ല്‍ (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ​യാ​ര്‍ അ​മ്പ​തേ​ക്ക​ര്‍ കു​ഞ്ഞു​മോ​ന്‍ തോ​ടു​മാ​യി സം​ഗ​മി​ക്കു​ന്ന സ്ഥ​ല​ത്ത് സു​ഹൃ​ത്തി​നോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ല​ക​പ്പെ​ട്ട​ത്. സു​ഹൃ​ത്ത് നീ​ന്തി ക​ര​ക്കു ക​യ​റി​യെ​ങ്കി​ലും അ​ഖി​ല്‍ പു​ഴ​യി​ല്‍ മു​ങ്ങി​താ​ഴു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​വ​രം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സും പു​ന​ലൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ അ​ഗ്നി ര​ക്ഷാ സം​ഘം സ്കൂ​ബാ ടീം ​ചേ​ര്‍​ന്ന് പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ന്‍: അ​തു​ല്‍.