ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മാ​ണ ​പ്ര​വൃ​ത്തി; സം​സ്ഥാ​ന​പാ​ത​യി​ൽ ‘കു​ഴി​’ ദുരന്തം
Tuesday, October 29, 2024 7:16 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും ഗ​താ​ഗ​ത​ത​ട​സ​വു​മൊ​ക്കെ​യു​ള്ള​തു​കൊ​ണ്ട് കാ​സ​ർ​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് റൂ​ട്ടി​ലെ യാ​ത്ര സം​സ്ഥാ​ന​പാ​ത വ​ഴി​യാ​ക്കാ​മെ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രി​ലേ​റെ​യും. എ​ന്നാ​ൽ കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ നി​ന്ന് സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി വൃ​ത്തി​യാ​ക്കി​യെ​ങ്കി​ലും ച​ന്ദ്ര​ഗി​രി​പ്പാ​ലം ക​ഴി​ഞ്ഞാ​ൽ കു​ഴി​ക​ളി​ൽ ആ​ടി​യു​ല​ഞ്ഞു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി​യ ഭാ​ഗ​ത്തു​ത​ന്നെ ക​ട്ട​ക​ളി​ൽ പ​ല​തും പൂ​ർ​ണ​മാ​യി ഉ​റ​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഏ​തു നി​മി​ഷ​വും ഇ​ള​കി​പ്പോ​കാ​മെ​ന്ന നി​ല​യി​ലാ​ണ്.

അ​തു​ക​ഴി​ഞ്ഞ് ചെ​മ്മ​നാ​ടെ​ത്തു​മ്പോ​ഴേ​ക്ക് നേ​ര​ത്തേ ടാ​റിം​ഗി​ന്‍റെ മേ​ൽ​പ്പാ​ളി ചെ​റു​താ​യി അ​ട​ർ​ന്നി​രു​ന്ന ഭാ​ഗ​ങ്ങ​ൾ ഇ​പ്പോ​ൾ പാ​താ​ള​ക്കു​ഴി​ക​ളാ​യി. ഉ​ദു​മ​യ്ക്കും പാ​ല​ക്കു​ന്നി​നും ഇ​ട​യി​ൽ നേ​ര​ത്തേ ഇ​ടി​ഞ്ഞു​താ​ഴ്ന്ന ക​ലു​ങ്കി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ വ​ശം​മാ​റി തി​രി​ഞ്ഞു​പോ​ക​ണം.

പി​ന്നെ​യും കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തു​ന്ന​തു​വ​രെ കു​ഴി​ക​ൾ​ക്ക് പ​ഞ്ഞ​മി​ല്ല.
രാ​ത്രി​യി​ലാ​ണെ​ങ്കി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും വി​ള​ക്കു​ക​ളും പ്ര​കാ​ശി​ക്കു​ന്നി​ല്ല. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ സൗ​ത്ത് ജം​ഗ്ഷ​ൻ വ​രെ സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യ റോ​ഡി​ലും ടാ​റിം​ഗി​ന്‍റെ പാ​ളി​ക​ൾ പലയിടത്തും അ​ട​ർ​ന്ന നി​ല​യി​ലാ​ണ്.

റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യ കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ പ​രി​പാ​ല​ന ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ഏ​ൽ​പി​ക്കു​മ്പോ​ൾ ത​ന്നെ അ​ങ്ങി​ങ്ങ് ടാ​റിം​ഗ് ഇ​ള​കാ​ൻ തു​ട​ങ്ങു​ക​യും സൗ​രോ​ർ​ജ​വി​ള​ക്കു​ക​ൾ ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ഏ​റ്റെ​ടു​ത്ത കാ​ലം മു​ത​ൽ ഓ​രോ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ യോ​ഗം.