മ​ല​യാ​ള ദി​നാ​ച​ര​ണ​വും ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​വും വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കും
Tuesday, October 29, 2024 7:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ​യും വി​വ​ര പൊ​തു​ജ​ന​സ​മ്പ​ര്‍​ക്ക വ​കു​പ്പ് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ള ദി​നാ​ച​ര​ണ​വും ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​വും ന​വം​ബ​ര്‍ ഒ​ന്നി​ന് വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കും.

ജി​ല്ലാ​ത​ല പ​രി​പാ​ടി ന​വം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10നു ​ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​രി​ത്ര ഗ​വേ​ഷ​ക​ന്‍ ഡോ.​സി. ബാ​ല​ന്‍, തു​ളു, ക​ന്ന​ട സാ​ഹി​ത്യ​ത്തി​നും ഭാ​ഷ​യ്ക്കും പാ​ര്‍​ശ്വ​വ​ല്‍​കൃ​ത സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​നും സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ എ​ഴു​ത്തു​കാ​ര​ന്‍ സു​ന്ദ​ര ബാ​റ​ഡു​ക്ക എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

അ​ട്ടേ​ങ്ങാ​നം സ്വ​ദേ​ശി​യാ​യ ഡോ.​സി. ബാ​ല​ന്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ ജ​ന​കീ​യ ച​രി​ത്ര ഗ​വേ​ഷ​ക​ന്‍ ആ​ണ്. കാ​സ​ര്‍​ഗോ​ഡ് ബാ​റ​ഡു​ക്ക സ്വ​ദേ​ശി​യാ സു​ന്ദ​ര ബാ​റ​ഡു​ക്ക ക​ന്ന​ട, തു​ളു ഭാ​ഷ​ക​ളി​ല്‍ ക​വി​ത​ക​ളും ചെ​റു​ക​ഥ​ക​ളും ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ര്‍​ഡ് ജേ​താ​വ് കെ.​വി. കു​മാ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.