മെ​ഗാ ഓ​ർ​ത്തോ​പീ​ഡി​ക് മെ​ഡി​ക്ക​ൽ ക്യാ​മ്പ് മാ​ലോ​ത്ത്
Sunday, July 7, 2024 7:40 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ സൗ​ജ​ന്യ മെ​ഗാ ഓ​ർ​ത്തോ​പീ​ഡി​ക് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഓ​ഗ​സ്റ്റ് 10നു ​മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, കൊ​ച്ചി​ൻ ഓ​ർ​ത്തോ​പീ​ഡി​ക് സൊ​സൈ​റ്റി, കേ​ര​ള ഓ​ർ​ത്തോ​പീ​ഡി​ക് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ ചാ​പ്റ്റ​ർ, മ​ഹാ​ത്മാ​ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​ലോം, കൊ​ന്ന​ക്കാ​ട് യൂ​ണി​റ്റു​ക​ൾ, വെ​ള്ള​രി​ക്കു​ണ്ട് ല​യ​ൺ​സ് ക്ല​ബ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഓ​ർ​ത്തോ​പീ​ഡി​ക് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.

കൊ​ച്ചി​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു 40 ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ന്മാ​രാ​ണ് ക്യാ​മ്പ് ന​യി​ക്കു​ന്ന​ത്. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് +91 79941 35393, +919447489272, +919496422423, +919846246750 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

ക്യാ​മ്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മാ​ലോ​ത്ത് വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി ചേ​രു​മെ​ന്ന് ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ഡോ.​ജോ​ൺ ത​യ്യി​ൽ, ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് റ്റോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം, അ​ല​ക്സ് നെ​ടി​യ​കാ​ലാ​യി​ൽ, സാ​ബു കോ​നാ​ട്ട്, ഷാ​ല​റ്റ് ജോ​സ​ഫ്, ജി​ന്‍റോ മു​റി​ഞ്ഞ​ക​ല്ലേ​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.