സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​ദ്വേ​ഷ​പ​രാ​മ​ര്‍​ശം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, July 7, 2024 7:40 AM IST
കാ​സ​ര്‍​ഗോ​ഡ്: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​ദ്വേ​ഷ ക​മ​ന്‍റു​ക​ളി​ട്ടു​വെ​ന്ന വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​ജേ​ഷ് എ​ന്ന അ​പ്പു, കു​മ്പ​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൂ​രി മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന റി​യാ​സ് മൗ​ല​വി കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ കോ​ട​തി വെ​റു​തെ വി​ട്ട​യാ​ളാ​ണ് ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ അ​ജേ​ഷ്.

അ​പ്പു കെ 7608 ​എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി​യി​ല്‍ നി​ന്ന് എം​കെ​എ​ഫ് - ഐ​ല എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഗ്രൂ​പ്പി​ല്‍ വ​ന്ന ചാ​ന​ല്‍ വാ​ര്‍​ത്ത​യു​ടെ അ​ടി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ഒ​രു പ​ള്ളി പോ​ലും ഉ​ണ്ടാ​വി​ല്ല, ഒ​രു വെ​ള്ളി​യാ​ഴ്ച ബോം​ബി​ട്ട് ത​ക​ര്‍​ക്കും, ക​മിം​ഗ്, എ​ന്ന് ക​മ​ന്‍റ് ചെ​യ്തു​വെ​ന്നാ​ണ് അ​ജേ​ഷി​നെ​തി​രെ​യു​ള്ള കേ​സ്. ഇ​തി​ന്‍റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ​പി​സി 153 എ ​വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

സം​ഭ​വം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ യു​വാ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​ക​യും ഇ​യാ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്ത ശേ​ഷം യു​വാ​വി​നെ പി​ന്നീ​ട് വി​ട്ട​യ​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജേ​ഷ് ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

റി​യാ​സ് മൗ​ല​വി കേ​സി​ല്‍ മൂ​ന്നു​പേ​രെ വെ​റു​തെ വി​ട്ട വി​ധി​യെ സം​ബ​ന്ധി​ച്ച് യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ വ​ന്ന വാ​ര്‍​ത്ത​യ്ക്ക് താ​ഴെ ചൂ​രി​യി​ല്‍ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ മൂ​ന്ന് ത​ല എ​ടു​ത്തി​രി​ക്കും എ​ന്ന് ക​മ​ന്‍റ് ചെ​യ്തു​വെ​ന്നാ​ണ് അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​നെ​തി​രെ​യു​ള്ള കേ​സ്. ഇ​തി​ലും ഐ​പി​സി 153 എ ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.