മ​രം വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു
Friday, June 28, 2024 5:57 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ൻ​മേ​നി കു​ന്താ​ണി​യി​ൽ മ​രം വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. മ​ല​വ​യ​ൽ എ​സ്റ്റേ​റ്റ് റോ​ഡി​ൽ കു​ന്താ​ണി​ക്ക് സ​മീ​പം ഒ​ന്ന​ര​യോ​ടെ​യാ​ണ് വ​ന​ത്തി​ൽ നി​ന്നി​രു​ന്ന മ​രം പൊ​ട്ടി​വീ​ണ​ത്.

ഈ​സ​മ​യം ഇ​തി​ലൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കു​ന്താ​ണി ചാ​ത്ത​ൻ​ക​ണ്ട​ത്തി​ൽ സ​നി​ത്(25)​നാ​ണ് പ​രി​ക്കേ​റ്റ​ത്. പൊ​ട്ടി​വീ​ണ​മ​ര​ത്തി​ന്‍റെ ശി​ഖ​രം സ​നി​ത്തി​ന്‍റെ ക​ഴു​ത്തി​ൽ ത​ട്ടി​യാ​ണ് പ​രി​ക്കേ​റ്റ​ത്. സ​നി​ത്തി​നെ ഉ​ട​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. റോ​ഡി​നു​കു​റു​കെ വീ​ണ​മ​രം സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്ന് അ​ഗ്ന​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്.