മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി യുഎൻ വിമൻ, സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ, ദി ജെൻഡർ പാർക്ക്, സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മെഗാ ഇവന്റ് സംഘടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ മെച്ചപ്പെട്ട രീതിയിൽ തിരികെ കൊണ്ടുവരിക എന്ന പദ്ധതിയുടെ ഭാഗമായാണ് മെഗാ ഇവന്റ് സംഘടിപ്പിച്ചത്. പയ്യംപള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു.
പയ്യംപള്ളി സെന്റ് കാതറിൻസ് ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരണം നടത്തി. പ്രോജക്ട് കോ ഓർഡിനേറ്റർ റോബിൻ ജോസഫ്, അസിസ്റ്റന്റ് വികാരി ഫാ. ജൂഡ് വട്ടക്കുന്നേൽ, മുനിസിപ്പൽ കൗണ്സിലർ ആലിസ് സിസിൽ എന്നിവർ പ്രസംഗിച്ചു. മെഗാ ഇവന്റിന്റെ ഭാഗമായി വടംവലി മത്സരം, ശിൽപശാല, ഗ്രൂപ്പ് ചർച്ച, കേസ് സ്റ്റഡി തയാറാക്കൽ എന്നിവ നടത്തി.
അടുത്ത അഞ്ച് വർഷക്കാലം യുഎൻ വിമൻസിന്റെ സാന്പത്തിക സഹായത്തോടെ ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് മെഗാ ഇവന്റ് സംഘടിപ്പിച്ചത്. പരിപാടിക്ക് പ്രോജക്റ്റ്ടീം അംഗങ്ങളായ ദീപു ജോസഫ്, ചിഞ്ചു മരിയ, ജാൻസി ജിജോ, ഷീന ആന്റണി, ഷില്ലി ജോസഫ്, ബിൻസി വർഗീസ്, ജിനി ഷിനു സീന തറപ്പേൽ, സാലി ബേബി അരഞ്ഞാണിയിൽ എന്നിവർ നേതൃത്വം നൽകി.