12 പേര് പിടിയില്‍; 2,80,500 രൂപ പിടിച്ചെടുത്തു
കോഴിക്കോട്: പാളയം കല്ലായ് റോഡിലുള്ള ആഡംബര ലോഡ്ജില്‍ റൂം വാടകയ്ക്ക് എടുത്ത് പണം വച്ച് ചീട്ടുകളി നടത്തിയ പന്ത്രണ്ടംഗ സംഘം അറസ്റ്റില്‍ . ചീട്ടുകളി നടന്ന മുറിയില്‍നിന്നും 2,80,500 അഞ്ഞൂറ് രൂപ പിടിച്ചെടുത്തു.
കല്ലായ് സ്വദേശി നവാസ് എം.ടി (47), കണ്ണാടിക്കല്‍ സ്വദേശി ടി.പി.റിയാസ് (53), കൊളങ്ങര പീടിക സ്വദേശികളായ മുഹമദ് ബന്ഷീര് (45), കെ.അബ്ദുള്‍ റസാഖ് (62), പയ്യാനക്കല്‍ സ്വദേശികളായ സി.വി. മുഹമദ് അഷ്റഫ്(33), വി.പി. സിദ്ധിക്ക് (36),
പി.ടി. റമീസ് (37), കപ്പക്കല്‍ സ്വദേശി എന്‍.പി. ഷാഹുല്‍ ഹമീദ് (29), ഫ്രാന്‍സിസ് റോഡ് സ്വദേശി എ.ടി. ഗഫൂര്‍ (54) , നല്ലളം സ്വദേശി ടി.വി. അഷ്റഫ് (53) ,കോതിപ്പാലം സ്വദേശി എന്‍.വി. റാഫി(29), പാറോപടി സ്വദേശി ടി.കെ. ഷഹബിന് (34) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന് കീഴിലുള്ള ഡാന്‍സാഫ് സ്ക്വാഡും, ടൗണ്‍ ഇന്‍സ്പെക്ടര്‍ പി.ജിതേഷിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ചീട്ടുകളി സംഘങ്ങള്‍ പല സ്ഥലങ്ങളിലായി വാടകയ്ക്ക് റൂമുകളും വീടുകളും എടുത്ത് ബസ് സ്റ്റാന്റിലോ മാളിലോ ഒത്തുകൂടിയതിന് ശേഷം മുറിയെടുത്ത ഏത് സ്ഥലത്ത് വച്ച് ചിട്ടുകളിക്കണമെന്ന് തിരുമാനിക്കുന്നു. പിന്നീട് മറ്റ് കളിക്കാരെ മൊബെല്‍ ഫോണില്‍ ലൊക്കേഷന്‍ ഇട്ട് അവിടെ എത്തിക്കും. പോലീസിന്റെ നീക്കം അറിയുന്നതിനായി ചീട്ടുകളി സ്ഥലത്തേക്കുള്ള വഴിയില്‍ ആളുകളെ നിയോഗിക്കും. ഇതാണ് പതിവ്.
കോഴിക്കോട് സിറ്റി ഡെപ്പ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ.പവിത്രന് കിട്ടിയ രഹസ്യ വിവരത്തില്‍ പോലീസ് ചീടുകളി സഘത്തെ പറ്റി മനസിലാക്കുകയും അവരെ നിരീക്ഷിച്ച് വളരെ തന്ത്രപരമായി പിടികൂടുകയുമായിരുന്നു.
ടൗണ്‍ എസ്ഐ ബി.സുലൈമാന്‍, ഡന്‍സാഫ് എസ്ഐ മനോജ് എടയേടത്ത്, അനീഷ് മുസ്സേന്‍വീട്, ജിനേഷ് ചൂലൂര്‍, പി.കെ.സരുണ്‍കുമാര്‍, എന്‍.കെ. ശ്രീശാന്ത്, എം.ഷിനോജ്, പി.അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമദ് മഷ്ഹൂര്‍, ടൗണ്‍ സ്റ്റേഷനിലെ എഎസ് ഐ മനോജ്, അഭിലാഷ്, നിധീഷ്, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.