Responses
ശാരീരിക അധിക്ഷേപം ഒഴിവാക്കണം
Thursday, January 16, 2025 12:03 AM IST
ബോ‍‍​ഡി ഷെ​യി​മിം​ഗ് അ​ഥ​വാ ശാ​രീ​രി​ക അ​ധി​ക്ഷേ​പ​മെ​ന്ന​ത് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ലെ​ന്നും, സ്ത്രീ​യാ​യാ​ലും പു​രു​ഷ​നാ​യാ​ലും ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മു​ള്ള കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം സീ​റോമ​ല​ബാ​ർ സ​ഭാ അ​ൽ​മാ​യ ഫോ​റം സ്വാ​ഗ​തം ചെ​യ്യു​ന്നു. ഈ ​പ​രാ​മ​ർ​ശം മ​ല​യാ​ളി സ​മൂ​ഹം യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ തീ​ർ​ച്ച​യാ​യും ഉ​ൾ​ക്കൊ​ള്ള​ണം. ബോ​ഡി ഷെ​യി​മിം​ഗ് എ​ന്താ​ണെ​ന്ന് ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് തീ​രെ അ​റി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല. മ​റ്റു​ള്ള​വ​രു​ടെ ആ​കാ​ര​ത്തെ പ​രി​ഹ​സി​ക്കു​ന്ന​ത് ന​മ്മു​ടെ സം​സ്കാ​രം ത​ന്നെ​യാ​യി മാ​റി​യി​രി​ക്കു​ന്നു.

സ്ത്രീ​​​​ക​​​​ളെ​​​കു​​​​റി​​​​ച്ച് പൊ​​​​തു​​​സ​​​​മൂ​​​​ഹം പു​​​​ല​​​​ർ​​​​ത്തി​​​​പ്പോ​​​​രു​​​​ന്ന വി​​​​ക​​​​ല​​​ധാ​​​​ര​​​​ണ​​​​ക​​​​ൾ കൈ​​​യ​​​​ടി​​​​ക​​​​ളോ​​​​ടെ ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി വി​​​​ല​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു. ​ദ്വ​​​​യാ​​​​ർ​​​​ഥ പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ​​​കൊ​​​​ണ്ടും ലൈം​​​​ഗി​​​​ക വൈ​​​​കൃ​​​​ത ചി​​​​ന്ത​​​​ക​​​​ളു​​​​ടെ ഒ​​​​ഴു​​​​ക്കു​​​കൊ​​​​ണ്ടും അ​​​​ധി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ചൊ​​​​രി​​​​ഞ്ഞു​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽനി​​​​ന്നു ര​​​​ക്ഷ ല​​​​ഭി​​​​ക്കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തിത​​​​ന്നെ ഇ​​​ട​​​പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.​
സ്ത്രീ​​​വേ​​​​ഷ​​​​ത്തി​​​​ന്‍റെ മാ​​​​ന്യ​​​​ത​​​​യ​​​​ള​​​​ക്കാ​​​​ൻ സ്കെ​​​​യി​​​​ലുംകൊ​​​​ണ്ടു ന​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​മാ​​​​ത്ര​​​​മ​​​​ല്ല, സ്ത്രീ​​​​ക​​​​ളെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു മു​​​​ഴു​​​​വ​​​​നു​​​​മു​​​​ള്ള മു​​​​ന്ന​​​​റി​​​​യി​​​​പ്പു കൂ​​​​ടി​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി.​ ജ​​​​സ്റ്റീ​​​​സ് പി.​​​​വി.​​​​ കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ൻ ജു​​​​ഡീ​​​​ഷ​​​​​​​റി​​​​യു​​​​ടെ​​​​യും ശാ​​​​രീ​​​​രി​​​​ക അ​​​​ധി​​​​ക്ഷേ​​​​പം നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും അ​​​​ഭി​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

ബോ​​​​ഡി ഷെ​​​​യി​​​​മിം​​​ഗി​​​ന്‍റെ അ​​​​ർ​​​​ഥം പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്: “ഒ​​​​രാ​​​​ളു​​​​ടെ ശ​​​​രീ​​​​ര ആ​​​​കൃ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചോ വ​​​​ലിപ്പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചോ പ​​​​രി​​​​ഹാ​​​​സ​​​​മോ വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക​​​​മോ ആ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ക​​​​യോ മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി സാ​​​​ദൃ​​​​ശ്യ​​​​പ്പെ​​​​ടു​​​​ത്തി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യോ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​ത്” എ​​​​ന്നാ​​​​ണ്. എ​​​​ന്നാ​​​​ൽ, വി​​​​ശാ​​​​ലാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ നോ​​​​ക്കി​​​​യാ​​​​ൽ ന​​​​മ്മ​​​​ൾ അ​​​​റി​​​​ഞ്ഞും അ​​​​റി​​​​യാ​​​​തെ​​​​യും പ​​​​ല രീ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി മ​​​​റ്റൊ​​​​രു വ്യ​​​​ക്തി​​​​യെ താ​​​​ഴ്ത്തി​​​​ക്കെ​​​​ട്ടാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന എ​​​​ല്ലാ പ​​​​ദ​​​​പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ളും ബോ​​​​ഡി ഷെ​​​​യ്മിം​​​ഗ് അ​​​​ഥ​​​​വാ ശാ​​​​രീ​​​​രി​​​​ക അ​​​​ധി​​​​ക്ഷേ​​​​പം ത​​​​ന്നെ​​​​യാ​​​​ണ്.​ ത​​​​ല​​​​ച്ചോ​​​​റി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗം കു​​​​റ​​​​ച്ചു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കേ​​​​ര​​​​ളീ​​​​യ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത ഒ​​​​ന്നാ​​​​ണ് ബോ​​​​ഡി ഷെ​​​​യി​​​​മിം​​​ഗ് എ​​​​ന്നു വ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു.

സ്ത്രീ​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ ചു​​​​റ്റു​​​​പാ​​​​ടി​​​​ല്‍, വീ​​​​ട്ടി​​​​ല്‍, സ്‌കൂ​​​​ളി​​​​ല്‍, ബ​​​​സി​​​ല്‍, പൊ​​​​തു​​​​യിട​​​​ങ്ങ​​​​ളി​​​​ല്‍, ന​​​​വമാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ര​​​​ന്ത​​​​രം ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​കു​​​​ന്ന​​​​വ​​​​രാ​​​​ണ്. ​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ള്‍ക്കെ​​​​തി​​​​രേ ക​​​​ല​​​​ഹി​​​​ച്ചാ​​​​ല്‍ ശാ​​​​രീ​​​​രി​​​​ക അ​​​​ധി​​​​ക്ഷേ​​​​പ​​​​ത്തി​​​​ലൂ​​​​ടെ മാ​​​​ത്രം മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന ഒ​​​​രു പൊ​​​​തു​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ക്ര​​​​മ​​​​ത്വ​​​​ര മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കാ​​​​യി എ​​​​ന്ന​​​​ത് ഏ​​​​റെ അ​​​​ഭി​​​​ന​​​​ന്ദ​​​​നം അ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ണ്. പൊ​​​​തു​​​​ബോ​​​​ധ​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ വ​​​​ര്‍ഷ​​​​ങ്ങ​​​​ളാ​​​​യി ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്ത്രീ​​​​ക​​​​ൾ.​ അ​​​​തി​​​​നാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഹൈ​​​​ക്കോ​​​​ട​​​​തി ക​​​​ടി​​​​ഞ്ഞാ​​​​ണി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ത്ര​​​​യോ വ​​​​ർ​​​​ഷ​​​​മാ​​​​യി നി​​​​റ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ, അ​​​​ൽ​​​​പം ത​​​​ടി കൂ​​​​ടി​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ, ക​​​​ണ്ണ് ചെ​​​​റു​​​​താ​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ, മെ​​​​ലി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​ളു​​​​ക​​​​ൾ നി​​​ര​​​ന്ത​​​രം പ​​​​രി​​​​ഹ​​​​സി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.​ ക​​​​റു​​​​പ്പു നി​​​​റ​​​​ത്തെ വെ​​​​റു​​​​പ്പി​​​​ന്‍റെ പ​​​​ര്യാ​​​​യ​​​​മാ​​​​യി പ​​​​ല​​​​രും കാ​​​​ണു​​​​ന്നു.​ അ​​​​ധ​​​​ര്‍മ​​​​ങ്ങ​​​​ളെ​​​​യും ക​​​​ള​​​​വു​​​​ക​​​​ളെ​​​​യും സൂ​​​​ചി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​റു​​​​പ്പി​​​​നെ​​​​യാ​​​​ണ് സാ​​​​ഹി​​​​ത്യ​​​ലോ​​​​കം പോ​​​​ലും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത്. ‘ക​​​​റു​​​​ത്ത മ​​​​ന​​​സി​​​ന്‍റെ ഉ​​​​ട​​​​മ’ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ള്‍ സ​​​​ര്‍വ സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​ണ്.​ ക​​​​റു​​​​പ്പെ​​​​ന്ന നി​​​​റം എ​​​​ന്തു ദ്രോ​​​​ഹ​​​​മാ​​​​ണ് ചെ​​​​യ്ത​​​​ത്? വെ​​​​ളു​​​​പ്പി​​​​ന് എ​​​​ന്തു​​​​കൊ​​​​ണ്ട് അ​​​​പ്ര​​​​മാ​​​​ദി​​​​ത്വം ല​​​​ഭി​​​​ക്കു​​​​ന്നു?

വ​​​​ര്‍ണ​​​​ങ്ങ​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി മ​​​​നു​​​​ഷ്യ​​​​ന്‍റെ ഔ​​​​ന്ന​​​​ത്യ​​​​ത്തെ അ​​​​ള​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. ഔ​​​​ന്ന​​​​ത്യ​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വു​​​​കോ​​​​ല്‍ ആ​​​​ര്‍ജി​​​​ച്ചെ​​​​ടു​​​​ത്ത ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും സം​​​​സ്കാ​​​​ര​​​​ത്തി​​​ന്‍റെ​​​യും ഫ​​​​ല​​​മാ​​​​ണ​​​​ല്ലോ. ക​​​​റു​​​​പ്പി​​​​ന്‍റെ​​​​യും വെ​​​​ളു​​​​പ്പി​​​​ന്‍റെ​​​​യും പേ​​​​രി​​​​ല്‍ മ​​​​നു​​​​ഷ്യ​​​​ര്‍ക്കി​​​​ട​​​​യി​​​​ല്‍ ഭി​​​​ന്ന​​​​ത​​​​യു​​​​ണ്ടാ​​​​ക്കി അ​​​​ധി​​​​കാ​​​​ര​​​​സോ​​​​പാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്താ​​​​നാ​​​​ണ് ലോ​​​​ക​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക​​​ശ​​​​ക്തി​​​​ക​​​​ൾ ശ്ര​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ​മ​​​​നു​​​​ഷ്യ​​​​ര്‍ക്കി​​​​ട​​​​യി​​​​ലെ ഉ​​​​ച്ച​​​​നീ​​​​ച​​​​ത്വ​​​​ങ്ങ​​​​ള്‍ ഇ​​​​ല്ലാ​​​​താ​​​​ക്കി അ​​​​വ​​​​രെ ഒ​​​​ന്നാ​​​​യി​​​​ക്കാ​​​​ണാ​​​​നാ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ മ​​​​നു​​​​ഷ്യ​​​സം​​​​സ്കാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

വി​​​​വി​​​​ധ വ​​​​ര്‍ണ​​​​ങ്ങ​​​​ളാ​​​​ല്‍ അ​​​​ല​​​​ങ്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ഭൂ​​​​മി​​​​യാ​​​​ണ് ന​​​​മ്മു​​​​ടേ​​​​ത്. ഒ​​​​രു നി​​​​റ​​​​ത്തി​​​​നും അ​​​​തി​​​​ല്‍ മേ​​​​ല്‍ക്കോ​​​​യ്മ​​​​യി​​​​ല്ല. പച്ച​​​​യും മ​​​​ഞ്ഞ​​​​യും നീ​​​​ല​​​​യും ചു​​​​വ​​​​പ്പും വെ​​​​ളു​​​​പ്പും ക​​​​റു​​​​പ്പു​​​​മെ​​​​ല്ലാം വ​​​​ർ​​​​ണ​​​​രാ​​​​ജി​​​​യു​​​​ടെ വി​​​​വി​​​​ധ ധ​​​​ര്‍മ​​​​ങ്ങ​​​​ളാ​​​​ണ് നി​​​​ര്‍വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​ല്‍ ക​​​​റു​​​​പ്പി​​​​നെ മാ​​​​ത്രം ഇ​​​​ക​​​​ഴ്ത്തി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത് നീ​​​​തി​​​​യ​​​​ല്ല. നാം ​​​​ലോ​​​​ക​​​​ത്ത് വ​​​​ള​​​​രെ കൗ​​​​തു​​​​ക​​​​ത്തോ​​​​ടെ ക​​​ണ്ടാ​​​സ്വ​​​​ദി​​​​ക്കു​​​​ന്ന പ​​​​ല​​​​തും ക​​​​റു​​​​പ്പി​​​ലു​​​ള്ള​​​താ​​​ണ്.

ക​​​​റു​​​​ത്ത നി​​​​റ​​​​മു​​​​ള്ള​​​​വ​​​​രെ ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളും ദ​​​​ളി​​​ത​​​​രു​​​​മാ​​​​ണെ​​​​ന്ന് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ക്കു​​​​ക​​​​യും വെ​​​​ളു​​​​ത്ത ശ​​​​രീ​​​​ര​​​​മു​​​​ള്ള ദ​​​​ളി​​​ത​​​​രെ​​​​യും ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളെ​​​​യും ‘ക​​​​ണ്ടാ​​​​ല്‍ തോ​​​​ന്നി​​​​ല്ല’ എ​​​​ന്നു പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ പൊ​​​​തു​​​​ബോ​​​​ധ​​​​ത്തി​​​​നു കാ​​​​ര​​​​ണം ജാ​​​​തി​​​​യെ നി​​​​റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ഒ​​​​രേ പൊ​​​​തു മ​​​​നു​​​​ഷ്യ​​​​സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് വ്യ​​​​ത്യ​​​​സ്ത ജാ​​​​തി​​​​ക​​​​ളും മ​​​​ത​​​​ങ്ങ​​​​ളു​​​​മാ​​​​യി വേ​​​​ര്‍തി​​​​രി​​​​ഞ്ഞ​​​​വ​​​​ർ എ​​​​ന്ന സ​​​​മൂ​​​​ഹ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തെ കു​​​​റി​​​​ച്ചു​​​​ള്ള മൗ​​​​ലി​​​​ക​​​​മാ​​​​യ അ​​​​റി​​​​വ് ഇ​​​​ന്നും ആ​​​​ധു​​​​നി​​​​ക മ​​​​ല​​​​യാ​​​​ളി സ​​​​മൂ​​​​ഹ​​​​ത്തി​​​​നു നേ​​​​ടാ​​​​ൻ ആ​​​​യി​​​​ട്ടി​​​​ല്ല.​​​​ അ​​​​ല്ല​​​​ങ്കി​​​​ല്‍ മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ ജാ​​​​തി​​​​ബോ​​​​ധം അ​​​​തി​​​​നു ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ല.

വം​​​​ശീ​​​​യ അ​​​​ധി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ക്കെ​​​​തി​​​​രേ കേ​​​​ര​​​​ളീ​​​​യ പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍നി​​​​ന്ന് ഉ​​​​ണ്ടാ​​​​യിവ​​​​രു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധം മ​​​​ല​​​​യാ​​​​ളി സ്വാ​​​​യ​​​​ത്ത​​​​മാ​​​​ക്കു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക വ​​​​ള​​​​ര്‍ച്ച​​​​യു​​​​ടെ ഒ​​​​രു പു​​​​തി​​​​യ ഘ​​​​ട്ട​​​​മാ​​​​യി കാ​​​​ണാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഇ​​​​ന്ന​​​​ലെ​​​വ​​​​രെ ന​​​​മ്മു​​​​ടെ സി​​​​നി​​​​മ​​​​ക​​​​ളും ടി​​​​വി കോ​​​​മ​​​​ഡി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലെ ക​​​​റു​​​​ത്ത മ​​​​നു​​​​ഷ്യ​​​​രെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന വം​​​​ശീ​​​​യ ത​​​​മാ​​​​ശ​​​​ക​​​​ളും ആ​​​​സ്വ​​​​ദി​​​​ച്ച മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ത​​​​ന്നെ​​​​യാ​​​​ണ് ക​​​​റു​​​​ത്ത നി​​​​റ​​​​ക്കാ​​​​ർ​​​​ക്കുനേ​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​വ​​​​രു​​​​ന്ന​​​​തെ​​​​ന്ന​​​​ത് സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്.

സ്ത്രീ​​​​വി​​​​രു​​​​ദ്ധ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും പ്ര​​​​വൃ​​​ത്തി​​​​ക​​​​ൾ​​​​ക്കും ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കും ത​​​​മാ​​​​ശ​​​​ക​​​​ൾ​​​​ക്കും നേ​​​​രേ നി​​​​ശ​​​​ബ്ദ​​​​രാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യോ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യോ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ക​​​​യോ അ​​​​വ​​​​ർ​​​​ക്കു​​​വേ​​​​ണ്ടി വാ​​​​ദി​​​​ക്കു​​​​ക​​​​യോ​​​പോ​​​​ലും ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ കാ​​​​ണാം.​ ശാ​​​​രീ​​​​രി​​​​ക അ​​​​ധി​​​​ക്ഷേ​​​​പം ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക​​​ബോ​​​​ധം രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​​വ​​​​ണം, സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ണ്ടാ​​​​വ​​​​ണം, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ടാ​​​​വ​​​​ണം, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ടാ​​​​വ​​​​ണം, അ​​​​തു​​​​വ​​​​ഴി പൊ​​​​തു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ബോ​​​​ധ​​​​ത്തി​​​​ലേ​​​​ക്ക് പ​​​​ട​​​​രു​​​​ക​​​​യും വേ​​​​ണം.

ടോ​​​​ണി ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി