Responses
ആലപ്പുഴയിലെ അപകടം ഉണ്ടായതിങ്ങനെ...
Thursday, December 5, 2024 12:03 AM IST
ആ​​​​ല​​​​പ്പു​​​​ഴ ക​​​​ള​​​​ർ​​​​കോ​​​​ട്ട് അ​​​​ഞ്ച് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം സെ​​​​ന്‍ട്രി ഫ്യൂ​​​​ഗ​​​​ല്‍ ഫോ​​​​ഴ്‌​​​​സ് മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ഷി​​​​ഫ്റ്റിം​​​​ഗ് ഓ​​​​ഫ് സെ​​​​ന്‍റ​​​​ര്‍ ഓ​​​​ഫ് ഗ്രാ​​​​വി​​​​റ്റി​​​​യാ​​​​ണ്. ഒ​​​​രു ക​​​​ല്ല് ച​​​​ര​​​​ടി​​​​ല്‍ കെ​​​​ട്ടി ക​​​​റ​​​​ക്കി​​​​യാ​​​​ല്‍ ക​​​​ല്ല് ഒ​​​​രു വൃ​​​​ത്ത​​​​പ​​​​രി​​​​ധി​​​​യി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കും. ച​​​​ര​​​​ട് പൊ​​​​ട്ടി​​​​യാ​​​​ല്‍ ക​​​​ല്ല് വൃ​​​​ത്ത​​​​പ​​​​രി​​​​ധി​​​​ക്കു വെ​​​​ളി​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചു​​​​പോ​​​​കും. ഇ​​​​താ​​​​ണ് സെ​​​​ന്‍ട്രി​​​​ഫ്യൂ​​​​ഗ​​​​ല്‍ ഫോ​​​​ഴ്‌​​​​സ്. ക​​​​റ​​​​ക്കു​​​​മ്പോ​​​​ള്‍ കൈ​​​​യി​​​​ല്‍ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ബ​​​​ലം സെ​​​​ന്‍ട്രി​​​​പെ​​​​റ്റ​​​​ല്‍ ഫോ​​​​ഴ്‌​​​​സാ​​​​ണ്.

വൃ​​​​ത്തത്തി​​​​ലൂ​​​​ടെ വാ​​​​ഹ​​​​നം സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ​​​​ള​​​​വു​​​​ക​​​​ളി​​​​ലും ഓ​​​​വ​​​​ര്‍ടേ​​​​ക്ക് ചെ​​​​യ്യു​​​​മ്പോ​​​​ഴു​​​​മാ​​​​ണ്. ഒ​​​​രു ബ​​​​സ് ഇ​​​​ട​​​​തു​​​​വ​​​​ശ​​​​ത്തേ​​​​ക്കു​​​​ള്ള വ​​​​ള​​​​വ് സ്പീ​​​​ഡി​​​​ല്‍ എ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ യാ​​​​ത്ര​​​​ക്കാ​​​​ര്‍ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തേ​​​​ക്ക് ച​​​​രി​​​​യു​​​​ന്നു. മ​​​​റ്റൊ​​​​ന്നി​​​​നെ ഓ​​​​വ​​​​ര്‍ടേ​​​​ക്ക് ചെ​​​​യ്യു​​​​മ്പോ​​​​ഴും ഇ​​​​തു സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു. ഭാ​​​​രം വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ ട​​​​യ​​​​റു​​​​ക​​​​ളി​​​​ല്‍ കൂ​​​​ടു​​​​ന്നു. എ​​​​ട്ട് ട​​​​ണ്‍ ഭാ​​​​ര​​​​മു​​​​ള്ള വാ​​​​ഹ​​​​നം സ​​​​മ​​​​ത​​​​ല​​​​ത്തി​​​​ല്‍ കി​​​​ട​​​​ക്കു​​​​മ്പോ​​​​ള്‍ ഓ​​​​രോ ട​​​​യ​​​​റി​​​​ലും ര​​​​ണ്ടു ട​​​​ണ്‍ ഭാ​​​​രം വ​​​​രു​​​​ന്നു. ഇ​​​​ട​​​​തു​​​​വ​​​​ശ​​​​ത്തെ വ​​​​ള​​​​വ് എ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ ക്ര​​​​മേ​​​​ണ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ ട​​​​യ​​​​റു​​​​ക​​​​ളി​​​​ല്‍ മൂ​​​​ന്നു ട​​​​ണ്‍ വീ​​​​ത​​​​വും ഇ​​​​ട​​​​തു​​​​വ​​​​ശ​​​​ത്തെ ട​​​​യ​​​​റു​​​​ക​​​​ളി​​​​ല്‍ ഒ​​​​രു ട​​​​ണ്‍ വീ​​​​ത​​​​വും വ​​​​രാം. ഇ​​​​തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലും വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ ട​​​​യ​​​​റു​​​​ക​​​​ളി​​​​ല്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കാം. ഇ​​​​താ​​​​ണ് ഷി​​​​ഫ്റ്റിം​​​​ഗ് ഓ​​​​ഫ് സെ​​​​ന്‍റ​​​​ര്‍ ഓ​​​​ഫ് ഗ്രാ​​​​വി​​​​റ്റി.

ഇ​​​​ങ്ങ​​​​നെ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ ട​​​​യ​​​​റു​​​​ക​​​​ളി​​​​ല്‍ ഭാ​​​​രം കൂ​​​​ടു​​​​ത​​​​ല്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​മ്പോ​​​​ള്‍ സ​​​​ഡ​​​​ന്‍ ബ്രേ​​​​ക്ക് ചെ​​​​യ്താ​​​​ല്‍ ബ്രേ​​​​ക്കി​​​​ന്‍റെ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ ട​​​​യ​​​​റു​​​​ക​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കും. കാ​​​​ര​​​​ണം, ബ്രേ​​​​ക്കി​​​​ന്‍റെ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ ട​​​​യ​​​​റി​​​​ന്‍റെ ഭൂ​​​​മി​​​​യു​​​​മാ​​​​യു​​​​ള്ള ഫ്രി​​​​ക്‌​​​​ഷ​​​​ന്‍ മൂ​​​​ല​​​​മാ​​​​ണ് പൂ​​​​ര്‍ത്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​പ്പോ​​​​ള്‍ വാ​​​​ഹ​​​​നം ഡ്രൈ​​​​വ​​​​റു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ല​​​​ല്ല. 90 ഡി​​​​ഗ്രി​​​​യോ അ​​​​തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലോ വാ​​​​ഹ​​​​നം വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തേ​​​​ക്ക് വെ​​​​ട്ടി​​​​ത്തി​​​​രി​​​​യും.

ഷി​​​​ഫ്റ്റിം​​​​ഗ് ഓ​​​​ഫ് സെ​​​​ന്‍റ​​​​ര്‍ ഓ​​​​ഫ് ഗ്രാ​​​​വി​​​​റ്റി ന​​​​ട​​​​ക്കാ​​​​ന്‍ കാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍

1) വ​​​​ള​​​​വ് ഒ​​​​രു വൃ​​​​ത്ത​​​​മാ​​​​യി വ​​​​ര​​​​ച്ചാ​​​​ല്‍ കി​​​​ട്ടുന്ന റേഡി​​​​യ​​​​സ് (അ​​​​ര്‍ഥ​​​​വ്യാ​​​​സാ​​​​ര്‍ഥം) കു​​​​റ​​​​വാ​​​​ണെ​​​​ങ്കി​​​​ല്‍ (അ​​​​താ​​​​യ​​​​ത് ഷാ​​​​ര്‍പ്പ് കേ​​​​ര്‍വ്).
2) വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​രം കൂ​​​​ടു​​​​മ്പോ​​​​ള്‍.
3) വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ പൊ​​​​ക്കം കൂ​​​​ട്ടു​​​​ന്ന മേ​​​​ക്ക്.
4) റോ​​​​ഡി​​​​ന്‍റെ ച​​​​രി​​​​വ്.
5) പ്ര​​​​ധാ​​​​ന​​​​മാ​​​​യ​​​​ത് വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ സ്പീ​​​​ഡ്.
6) ദ്രാ​​​​വ​​​​കരൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള ടാ​​​​ങ്ക​​​​റി​​​​ല്‍ പ​​​​കു​​​​തി ദ്രാവകം ഉ​​​​ള്ള​​​​പ്പോ​​​​ള്‍ ഉ​​​​ണ്ടാ​​​​കു​​​​ന്ന ഓ​​​​ളം.
7) ത​​​​ടി ക​​​​യ​​​​റ്റി​​​​യ വാ​​​​ഹ​​​​ന​​​​ത്തി​​​​ല്‍ ത​​​​ടി​​​​യു​​​​ടെ ഭാരം തു​​​​ല്യ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല.
ശ്ര​​​​ദ്ധി​​​​ക്കു​​​​ക...

കാ​​​​ല്‍ന​​​​ട​​​​ക്കാ​​​​രോ ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ക്കാ​​​​രോ ചെ​​​​റി​​​​യ വാ​​​​ഹ​​​​ന​​​​ക്കാ​​​​രോ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​ക്കാ​​​​ര്‍ക്ക് സ​​​​ഡ​​​​ന്‍ ബ്രേ​​​​ക്ക് ചെ​​​​യ്യാ​​​​ന്‍ ഇ​​​​ട​​​​യാ​​​​ക്ക​​​​രു​​​​ത്.

സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ല്‍ ഓ​​​​വ​​​​ര്‍ടേ​​​​ക്ക് ചെ​​​​യ്ത കാ​​​​ര്‍ 90 ഡി​​​​ഗ്രി ആം​​​​ഗി​​​​ളി​​​​ല്‍ വെ​​​​ട്ടി​​​​ത്തി​​​​രി​​​​യു​​​​ന്ന​​​​ത് വ്യ​​​​ക്ത​​​​മാ​​​​ണ്. സ്‌​​​​കി​​​​ഡ് ചെ​​​​യ്താ​​​​ല്‍ സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​മ​​​​ല്ല ഇ​​​​ത്. സ​​​​ഡ​​​​ന്‍ ബ്രേ​​​​ക്ക് ചെ​​​​യ്ത​​​​പ്പോള്‍, ഓ​​​​വ​​​​ര്‍ടേ​​​​ക്കിം​​​​ഗും, 11 പേ​​​​ര്‍ അ​​​​ട​​​​ങ്ങു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ര​​​​വും വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ സ്പീ​​​​ഡും ഷി​​​​ഫ്റ്റിം​​​​ഗ് ഓ​​​​ഫ് സെ​​​​ന്‍റ​​​​ര്‍ ഓ​​​​ഫ് ഗ്രാ​​​​വി​​​​റ്റി​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​യി അ​​​​പ​​​​ക​​​​ടം ഉ​​​​ണ്ടാ​​​​യി.

ചി​​​​ല​​​​പ്പോ​​​​ഴൊ​​​​ക്കെ വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​ൾ തെന്നി​​​​യോ മ​​​​റി​​​​ഞ്ഞോ അ​​​​പ​​​​ക​​​​ടം വ​​​​രും.

തോ​​​​മ​​​​സ് ജോ​​​​ര്‍ജ് റി​​​​ട്ട. പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട്