രാ​ജ്യ​ത്ത് വീ​ണ്ടും ഒ​മി​ക്രോ​ൺ; രോ​ഗം ബാ​ധി​ച്ച​ത് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക്ക്
രാ​ജ്യ​ത്ത് വീ​ണ്ടും ഒ​മി​ക്രോ​ൺ; രോ​ഗം ബാ​ധി​ച്ച​ത് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക്ക്
Saturday, December 4, 2021 3:02 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്ത് മൂ​ന്നാ​മ​ത്തെ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

അ​ടു​ത്തി​ടെ സിം​ബാ​ബ്‌വെയി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ 72കാ​ര​നി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍ ജി​ജി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​യാ​ള്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​ര്‍ സിം​ബാ​ബ്‌വെയി​ല്‍ നി​ന്നും ജാം​​ന​ഗ​റി​ല്‍ എ​ത്തി​യ​ത്. ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​രു​ടെ സാം​പി​ള്‍ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല.

രാ​ജ്യ​ത്ത് ആ​ദ്യം രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ക​ർ​ണാ​ക​യി​ലാ​ണ്. ര​ണ്ടു​പേ​രി​ലാ​ണ് രോ​ഗം പി​ടി​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.