അസലായി ലങ്ക; ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം
അസലായി ലങ്ക;  ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം
Sunday, October 24, 2021 9:53 PM IST
ഷാ​ർ​ജ: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 ഗ്രൂ​പ്പ് ഒ​ന്നി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം. ഏ​ഴ് പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ ല​ങ്ക അ​ഞ്ച് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി.

ച​രി​ത് അ​സ​ല​ങ്ക​യു​ടെ വീ​രോ​ചി​ത ഇ​ന്നിം​ഗ്സാ​ണ് ല​ങ്ക​ൻ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. 49 പ​ന്തി​ൽ​നി​ന്ന് അ​ഞ്ച വീ​തം സി​ക്സും ഫോ​റും അ​ട​ക്കം 80 റ​ണ്‍​സു​മാ​യി ച​രി​ത് പു​റ​ത്താ​കാ​തെ​നി​ന്നു. ച​രി​തും ഭ​നു​ക രാ​ജ​പ​ക്സ​യും (31 പ​ന്തി​ൽ മൂ​ന്ന് വീ​തം സി​ക്സും ഫോ​റും അ​ട​ക്കം 53 റ​ണ്‍​സ്) ചേ​ർ​ന്ന് ന​ട​ത്തി​യ മികച്ച പ്രകടനം ലങ്കയ്ക്ക് ആദ്യജയം സമ്മാനിച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നു വേ​ണ്ടി ഓ​പ്പ​ണ​ർ ന​യീം ഷെ​യ്ഖും (62) നാ​ലാം ന​ന്പ​ർ ബാ​റ്റ​റാ​യ മു​ഷ്ഫി​ഖ​ർ റ​ഹീ​മും (57 നോ​ട്ടൗ​ട്ട്) ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഇ​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ പൊ​രു​താ​നു​ള്ള സ്കോ​റിൽ എത്തിച്ചത്.

ഇ​ന്നിം​ഗ്സി​ലെ നാ​ലാം പ​ന്തി​ൽ ഓ​പ്പ​ണ​ർ കു​ശാ​ൽ പെ​രേ​ര​യു​ടെ (1) വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​ത്തോ​ടെ​യാ​ണ് ല​ങ്ക​യു​ടെ തു​ട​ക്കം. ര​ണ്ടാം വി​ക്ക​റ്റി​ൽ പ​തും നി​സാ​ങ്ക​യ്ക്കൊ​പ്പം (24) ചേ​ർ​ന്ന് ച​രി​ത് അ​സ​ല​ങ്ക 69 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാക്കി. ​നാ​ലാം ന​ന്പ​ർ ബാ​റ്റ​റാ​യെ​ത്തി​യ അ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ (0) അ​ക്കൗ​ണ്ട് തു​റ​ക്കും മു​ന്പ് പു​റ​ത്താ​യി.

വ​നി​ന്ധു ഹ​സ​ര​ങ്ക​യെ​യും (6) വേ​ഗ​ത്തി​ൽ മ​ട​ക്കി ബം​ഗ്ലാ​ദേ​ശ് സ​മ്മ​ർ​ദം ശ​ക്തി​പ്പെ​ടു​ത്തി. 9.4 ഓ​വ​റി​ൽ നാ​ലി​ന് 79 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ല​ങ്ക അ​പ്പോ​ൾ. എ​ന്നാ​ൽ, ച​രി​ത് അ​സ​ല​ങ്ക​യും ഭ​നു​ക രാ​ജ​പ​ക്സ​യും ചേ​ർ​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ൽ 86 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​തോ​ടെ ല​ങ്ക ജ​യ​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.