ആര്യൻ ഖാൻ റിമാൻഡിൽ തുടരും, 20ന് അറിയാം
ആര്യൻ ഖാൻ റിമാൻഡിൽ തുടരും, 20ന് അറിയാം
Friday, October 15, 2021 8:30 AM IST
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി പറയും. ആര്യൻ ഖാൻ റിമാൻഡിൽ തുടരും.

കോടതിയിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയെ ശക്തമായാണ് എൻസിബി എതിർത്തത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ലഹരിക്കടത്തുമായി ശക്തമായ ബന്ധമുണ്ട്.

ഇവരുടെ വാട്സ്ആപ്പ് ചാറ്റുകളിൽനിന്ന് ഇതിന്‍റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കും. പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ എന്നത് ജാമ്യത്തിനുള്ള പരിഗണനയാകരുതെന്നും ഇവരെക്കുറിച്ചു കൂടതൽ വിവരങ്ങൾ പുറത്തുകൊണ്ടു വരേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.