മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് മു​സ്‌ലിംക​ൾ മാ​ത്ര​മാ​ണോ​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് മു​സ്‌ലിംക​ൾ മാ​ത്ര​മാ​ണോ​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Monday, September 20, 2021 11:24 AM IST
ആ​ല​പ്പു​ഴ: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗ​ത്ത്. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് മു​സ്‌ലിം വി​ഭാ​ഗം മാ​ത്ര​മാ​ണെ​ന്ന വി​മ​ർ​ശ​നം ശ​രി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്. ചി​ല പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് പ​റ​യാ​നാ​വി​ല്ല. വൈ​ദി​ക പ​ട്ടം എ​ന്തും പ​റ​യാ​നു​ള്ള ലൈ​സ​ൻ​സ് അ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

മ​ത​പ​രി​വ​ർ​ത്ത​നം കൂ​ടു​ത​ലും ന​ട​ത്തു​ന്ന​ത് ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രാ​ണ്. എ​ല്ലാ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളും മ​ത​പ​രി​വ​ർ​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം താ​ൻ ഉ​ന്ന​യി​ക്കി​ല്ലെ​ന്നും ചി​ല പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.