ക​ട​ക​ൾ തു​റ​ക്കും; കേ​സെ​ടു​ത്താ​ൽ മ​ര​ണം​വ​രെ നി​രാ​ഹാ​ര​മെ​ന്ന് വ്യാ​പാ​രി​ക​ൾ
ക​ട​ക​ൾ തു​റ​ക്കും; കേ​സെ​ടു​ത്താ​ൽ മ​ര​ണം​വ​രെ നി​രാ​ഹാ​ര​മെ​ന്ന് വ്യാ​പാ​രി​ക​ൾ
Wednesday, July 28, 2021 5:47 PM IST
കോ​ഴി​ക്കോ​ട്: അ​ടു​ത്ത​മാ​സം ഒ​ൻ​പ​തു മു​ത​ൽ എ​ല്ലാ ക​ട​ക​ളും തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി. വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്താ​ൽ പ്ര​സി​ഡ​ന്‍റ് മ​ര​ണം വ​രെ നി​രാ​ഹാ​ര​മി​രി​ക്കു​മെ​ന്നും സ​മി​തി അ​റി​യി​ച്ചു. ടി​പി​ആ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നി​യ​ന്ത്ര​ണം സ്വീ​കാ​ര്യ​മ​ല്ല. മൈ​ക്രോ ക​ണ്ടെ​യ​ൻ​മെ​ന്‍റ് സോ​ണു​ക​ൾ അം​ഗീ​ക​രി​ക്കു​മെ​ന്നും വ്യാ​പാ​രി​വ്യ​വ​സാ​യി​ക​ൾ പ​റ​ഞ്ഞു.

നി​ര്‍​ബ​ന്ധി​ച്ച് ക​ട​ക​ള്‍ അ​ട​പ്പി​ക്കു​ന്ന​തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങ​ണ​മെ​ന്ന് സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി. ​ന​സി​റു​ദ്ദീ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ച്ച​വ​ട മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന​യോ​ടെ വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.