മൈ​സൂ​രു​വി​ലെ വാ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ വ​നി​താ പോ​ലീ​സ് മ​രി​ച്ചു
Tuesday, April 20, 2021 8:16 PM IST
പ​ര​പ്പ​ന​ങ്ങാ​ടി: മൈ​സൂ​രു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ രാ​ജ​മ​ണി(46) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ മൈ​സു​രു​വി​ൽ വെ​ച്ചാ​യി​യി​രു​ന്നു അ​പ​ക​ടം. പ​ര​പ്പ​ന​ങ്ങാ​ടി​യി​ല്‍​നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​കാ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജ​മ​ണി, എ​സ്.​ഐ. രാ​ജേ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ടി. ​ഷൈ​ജേ​ഷ് എ​ന്നി​വ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.

ത​ല​യ്ക്ക് പ​രി​ക്കേ​റ്റ രാ​ജ​മ​ണി​യെ മൈ​സൂ​രി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.