സൗ​ദി​യി​ൽ 970 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 11 പേ​ർ മ​രി​ച്ചു
Monday, April 19, 2021 9:21 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ പു​തി​യ​താ​യി 970 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. രോ​ഗം ബാ​ധി​ച്ച് 11 പേ​ർ മ​രി​ച്ചു. ‌896 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 4,05,940 ആ​യി. ഇ​തി​ൽ 3,89,598 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ മ​ര​ണ​സം​ഖ്യ 6,834 ആ​യി.

രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി 9,508 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 1087 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 96 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.7 ശ​ത​മാ​ന​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.