സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 50 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി; ഇ​ന്ന് മാ​ത്രം 2.38 ല​ക്ഷം പേ​ര്‍​ക്ക്
Monday, April 12, 2021 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 50,71,550 ഡോ​സ് കോ​വി​ഡ് 19 വാ​ക്‌​സി​ന്‍ (49,19,234 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,52,316 ഡോ​സ് കോ​വാ​ക്‌​സി​നും) ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. അ​തി​ല്‍ 45,48,054 പേ​ര്‍​ക്ക് ആ​ദ്യ​ഡോ​സ് വാ​ക്‌​സി​നും 5,23,496 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും ന​ല്‍​കി​യി​ട്ടു​ണ്ട്.

1402 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും 424 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഉ​ള്‍​പ്പെ​ടെ 1,826 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ന്ന​ത്. വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ന് 2,38,721 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.

വ​ള​രെ കു​റ​ഞ്ഞ ദി​വ​സം കൊ​ണ്ട് ഇ​ത്ര​യേ​റെ പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ സാ​ധി​ച്ച​ത് വ​ള​രെ അ​ഭി​മാ​ന​ക​ര​മാ​ണ്. കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ൽ​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മു​ന്‍​കൈ​യ്യെ​ടു​ത്ത ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജ​നു​വ​രി 16 മു​ത​ലാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ർ, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള​ള​വ​ർ, 45നും 59​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ഇ​തു​വ​രെ ന​ല്‍​കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.