ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രെ മും​ബൈ​യ്ക്കു മൂ​ന്നു ഗോ​ൾ ജ‍​യം
Tuesday, December 1, 2020 10:07 PM IST
പ​നാ​ജി: ശ​ക്ത​രാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റു പോ​യി​ന്‍റു​മാ​യി മും​ബൈ മു​ന്നി​ലെ​ത്തി.

മും​ബൈ​യ്ക്ക് വേ​ണ്ടി ഇം​ഗ്ലീ​ഷ് താ​രം ആ​ദം ലേ ​ഫോ​ണ്‍​ഡ്രേ ഇ​ര​ട്ട ഗോ​ൾ നേ​ടി. 20, 48 (പെ​ന​ൽ​റ്റി) മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ആ​ദ​മി​ന്‍റെ ഗോ​ൾ. ഹെ​ർ​നാ​ൻ സ​ന്‍റാ​ന​യു​ടെ (58-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു മൂ​ന്നാം ഗോ​ൾ.

60 ശ​ത​മാ​നം പ​ന്ത​ട​ക്ക​ത്തോ​ടെ ക​ളം നി​റ​ഞ്ഞ മും​ബൈ സി​റ്റി​ക്കു മു​ന്നി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നു മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു. മ​ത്സ​രം തു​ട​ങ്ങി ഉ​ട​ൻ ത​ന്നെ ഈ​സ്റ്റ് ബം​ഗാ​ൾ നാ​യ​ക​ൻ ഡാ​നി​യ​ൽ ഫോ​ക്സ് പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​ത് ടീ​മി​നു തി​രി​ച്ച​ടി​യാ​യി. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ഗോ​ൾ നേ​ടാ​ത്ത ഏ​ക ടീ​മാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.