അ​ഞ്ച​ലി​ൽ അ​ജ്ഞാ​ത സം​ഘം യു​വാ​വി​ന്‍റെ കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ച്ചു
Wednesday, November 25, 2020 11:58 AM IST
കൊ​ല്ലം: അ​ജ്ഞാ​ത അ​ക്ര​മി സം​ഘം യു​വാ​വി​ന്‍റെ കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. മൈ​ലോ​ട്ട് കോ​ണം സ്വ​ദേ​ശി നി​സാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​ണി​ശാ​ല​യ്ക്കു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന നി​സാ​റി​നെ ഒ​രു സം​ഘ​മാ​ളു​ക​ൾ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ത്തി​ൽ നി​സാ​റി​ന്‍റെ കൈ​യും കാ​ലും ഒ​ടി​ഞ്ഞു. പു​ന​ലൂ​ർ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണ​മോ അ​ക്ര​മി​ക​ളെ​യോ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഒ​ട്ടേ​റെ അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് നി​സാ​ർ. മാ​താ​വി​നെ മ​ർ​ദി​ച്ച​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.