അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 40,000ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ്
Thursday, October 1, 2020 5:46 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നാ​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്പോ​വും അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന തു​ട​രു​ന്നു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 39,600േലേ​റെ​പ്പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. വൈ​റ​സ് ബാ​ധി​ച്ച് പു​തി​യ​താ​യി മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 903 ആ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 7,445,659പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.

ഇ​തി​ൽ 211,688 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 4,688,829 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, നോ​ർ​ത്ത ക​രോ​ലി​ന, ന്യൂ​ജ​ഴ്സി, ടെ​ന്നി​സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.