പേ​ര് മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ല; ക്ലെ​റി​ക്ക​ൽ തെ​റ്റാ​കാം; വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ഭി​ജി​ത്ത്
Thursday, September 24, 2020 10:58 AM IST
പോ​ത്ത​ൻ​കോ​ട്: കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വ്യാ​ജ​പേ​ര് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്. താ​ൻ മു​ങ്ങി​യി​ട്ടി​ല്ലെ​ന്നും സം​ഭ​വി​ച്ച​ത് ക്ലെ​റി​ക്ക​ൽ തെ​റ്റാ​കാ​മെ​ന്നും അ​ഭി​ജി​ത്ത് വി​ശ​ദീ​ക​രി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ഭി​ജി​ത് മ​റു​പ​ടി ന​ൽ​കി​യ​ത്.

കെ.​എം അ​ഭി​ജി​ത്ത് വ്യാ​ജ പേ​രി​ലും വി​ലാ​സ​ത്തി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ 48 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 19 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ഇ​തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കെ.​എം അ​ബി , തി​രു​വോ​ണം എ​ന്ന വി​ലാ​സ​ത്തി​ലെ​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ഹു​ൽ കൃ​ഷ്ണ​യു​ടേ​താ​ണ് വി​ലാ​സ​മെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് കെ.​എം അ​ഭി​ജി​ത്താ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, കോവി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി സെ​ല്‍​ഫ് താ​ൻ ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബാ​ഹു​ല്‍ കൃ​ഷ്ണ​യാ​ണ് പ​രി​ശോ​ധ​ന​ക്ക് പേ​ര് ന​ല്‍​കി​യ​തെ​ന്നും അ​ഭി​ജി​ത്ത് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

അ​ഭി​ജി​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

പ്രി​യ​പ്പെ​ട്ട​വ​രെ, ചി​ല സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി സെ​ൽ​ഫ് ക്വാ​റ​ന്‍റൈ​നി​ലാ​ണ് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലാ​ണ് ക്വാ​റ​ന്‍റൈ​ൻ ഇ​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ചെ​റി​യ തൊ​ണ്ട​വേ​ദ​ന​യു​ണ്ടാ​യ​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ബാ​ഹു​ൽ കൃ​ഷ്ണ​യ്ക്കൊ​പ്പം കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു. എ​നി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്. ബാ​ഹു​ലി​ന് നെ​ഗ​റ്റീ​വും.

ആ​റു ദി​വ​സ​മാ​യി ഒ​റ്റ​യ്ക്ക് ക​ഴി​യു​ന്ന​തി​നാ​ൽ മ​റ്റ് സ​മ്പ​ർ​ക്ക​ങ്ങ​ൾ ഇ​ല്ല. എ​ങ്കി​ലും അ​തി​ന് മു​ന്നേ അ​ടു​ത്ത് ഇ​ട​പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കി സു​ര​ക്ഷി​ത​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നി​ടെ ഇ​ന്നു രാ​ത്രി​യി​ൽ ഒ​രു ചാ​ന​ലി​ൽ നി​ന്ന് ഫോ​ൺ കോ​ൾ വ​ന്നു. വ്യാ​ജ അ​ഡ്ര​സ്സി​ൽ ഞാ​ൻ ടെ​സ്റ്റ് ന​ട​ത്തി എ​ന്ന് പ​രാ​തി ഉ​ണ്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ലൈ​വ് ആ​യി ക​ണ​ക്ട് ചെ​യ്ത സം​ഭാ​ഷ​ണ​ത്തി​നി​ടെ അ​വ​താ​ര​ക​ൻ ആ​രോ​പ​ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി ചോ​ദി​ച്ചു. എ​ല്ലാ​ത്തി​നും ഞാ​ൻ മ​റു​പ​ടി ന​ൽ​കി. അ​തി​നി​ടെ അ​ദ്ദേ​ഹം ചോ​ദി​ച്ചു, അ​ഭി​ജി​ത്ത് ആ​യ താ​ങ്ക​ൾ എ​ന്തി​നാ​ണ് കെ.​എം അ​ഭി എ​ന്ന് പേ​ര് ന​ൽ​കി​യ​തെ​ന്ന്.

സ​ത്യ​ത്തി​ൽ ഞാ​നും സ​ഹ​ഭാ​ര​വാ​ഹി​യാ​യ ബാ​ഹു​ലും ഒ​രു​മി​ച്ചാ​ണ് ടെ​സ്റ്റി​ന് പോ​യ​ത്. സ്വ​ദേ​ശം ആ​യ​തു​കൊ​ണ്ട് ബാ​ഹു​ൽ ആ​ണ്‌ എ​ല്ലാം ചെ​യ്ത​ത്. സെ​ൻ​സേ​ഷ​ൻ ആ​വ​ണ്ടാ എ​ന്ന് ക​രു​തി​യാ​വും കെ.​എം അ​ഭി എ​ന്ന് ന​ൽ​കി​യ​ത് എ​ന്ന് ഞാ​ൻ ചാ​ന​ലി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ചാ​ന​ലി​ന്‍റെ കോ​ൾ ക​ഴി​ഞ്ഞ ഉ​ട​നെ ഞാ​ൻ ബാ​ഹു​ലി​നെ വി​ളി​ച്ചു. നീ ​പേ​ര് തെ​റ്റി​ച്ചാ​ണോ ന​ൽ​കി​യ​ത് എ​ന്ന് ചോ​ദി​ച്ചു. കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റി​ന്‍റെ പേ​ര് തെ​റ്റാ​യി ന​ൽ​കേ​ണ്ട കാ​ര്യം എ​ന്താ​ണ്? അ​ങ്ങ​നെ എ​ങ്കി​ൽ ഒ​രു സാ​മ്യ​വും ഇ​ല്ലാ​ത്ത മ​റ്റു പേ​രു​ക​ൾ ന​ൽ​കി​യാ​ൽ മ​തി​യാ​യി​രു​ന്നി​ല്ലേ? അ​തും പോ​രാ​ഞ്ഞി​ട്ട് അ​വി​ടെ വെ​ച്ച് പ്ര​സി​ഡ​ന്‍റി​നെ തി​രി​ച്ച​റി​ഞ്ഞ ചി​ല​ർ സം​സാ​രി​ച്ചി​ല്ലേ..? പി​ന്നെ എ​ങ്ങ​നെ​യാ​ണ് പേ​ര് മാ​റ്റി ന​ൽ​കു​ന്ന​ത്? അ​ത്‌ അ​വ​രു​ടെ ഭാ​ഗ​ത്ത് വ​ന്ന ക്ലെ​റി​ക്ക​ൽ മി​സ്റ്റേ​ക്ക് ആ​കും എ​ന്നാ​ണ് ബാ​ഹു​ൽ പ​റ​ഞ്ഞ​ത്.

ബാ​ഹു​ലി​ന്‍റെ​യും ഞാ​ൻ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ ഉ​ട​മ​യു​ടെ​യും ന​മ്പ​റു​ക​ൾ ആ​ണ്‌ ടെ​സ്റ്റ്‌ ചെ​യ്ത സ്ഥ​ല​ത്ത് ന​ൽ​കി​യ​ത്. പോ​സി​റ്റീ​വ് ആ​യ​തി​നു​ശേ​ഷം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വി​ളി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു. തൊ​ണ്ട​വേ​ദ​ന ഒ​ഴി​കെ മ​റ്റു കാ​ര്യ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു​കൊ​ണ്ട് ഇ​തേ വീ​ട്ടി​ൽ ഞാ​ൻ ക​ഴി​യു​ക​യാ​ണ്. എ​ന്നി​ട്ടും എ​ന്നെ കാ​ണാ​ൻ ഇ​ല്ലെ​ന്നും ക​ള്ള മേ​ൽ​വി​ലാ​സം ന​ൽ​കി​യെ​ന്നും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ചി​ല കേ​ന്ദ്ര​ങ്ങ​ൾ പ​ട​ച്ചു​വി​ടു​ക​യാ​ണ്.

പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റി​നു രാ​ഷ്ട്രീ​യ​താ​ല്പ​ര്യം കാ​ണും. ഈ ​സ​ർ​ക്കാ​രി​ലെ ചി​ല വ​കു​പ്പു​ക​ൾ​ക്കും കാ​ണും. ഇ​ല്ലാ​ക​ഥ​ക​ൾ കൊ​ട്ടി ആ​ഘോ​ഷി​ക്കാ​ൻ ചി​ല മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഉ​ത്സാ​ഹം ഉ​ണ്ടാ​കും. അ​പ്പോ​ഴും ഓ​ർ​ക്കേ​ണ്ട​ത് ഞാ​ൻ കോ​വി​ഡ് രോ​ഗം പി​ടി​പെ​ട്ട് ചി​കി​ത്സ​യി​ൽ ആ​ണ്‌ എ​ന്ന​ത് മാ​ത്ര​മാ​ണ്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ട്. മാ​ന​സി​ക​മാ​യി കൂ​ടി ത​ക​ർ​ക്ക​രു​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.