തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് അ​റ​സ്റ്റി​ലാ​യ‌‌ ഭീ​ക​ര​രെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ക്കും
Tuesday, September 22, 2020 9:50 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് പി​ടി​കൂ​ടി​യ ര​ണ്ട് ഭീ​ക​ര​രെ ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​ക്കും. സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യെ​യും യു​പി സ്വ​ദേ​ശി​യെ​യു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് എ​ന്‍​ഐ​എ പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു സ്‌​ഫോ​ട​ന​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഐ​എ വ​ര്‍​ഷ​ങ്ങ​ളാ​യി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഷു​ഹൈ​ബ്, യു​പി സ്വ​ദേ​ശി ഗു​ല്‍​ന​വാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. റി​യാ​ദി​ൽ​നി​ന്നു ലു​ക്കൗ​ട്ട് നോ​ട്ടി​സ് ന​ൽ​കി​യാ​ണ് ഇ​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്.

ഷു​ഹൈ​ബ് ഇ​ന്ത്യ​ൻ മു​ജാ​ഹി​ദി​ലും ഗു​ൽ ന​വാ​സ് ല​ഷ്ക​ർ ഇ ​തോ​യ്ബ​യി​ലും ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ൽ മൂ​ന്ന് അ​ൽ​ക്വ​യ്ദ ഭീ​ക​ര​രെ എ​ൻ​ഐ​എ പി​ടി​കൂ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.