ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി​ക്ക് കോ​വി​ഡ്; ഷാ​ഫി പ​റ​മ്പി​ലും ശ​ബ​രീ​നാ​ഥും ക്വാ​റ​ന്‍റൈ​നി​ൽ
Monday, September 21, 2020 3:51 PM IST
തി​രു​വ​ന​ന്ത​പു​രം: എം​എ​ല്‍​എ​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ല്‍, കെ.​എ​സ് ശ​ബ​രീ​നാ​ഥും ക്വാ​റ​ന്‍റൈ​നി​ൽ. ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ക്കാ​രെ നേ​രി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.

ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി സു​നീ​ഷ് ബാ​ബു​വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​മ്പി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ സ​മ​ര​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് ഇ​ദ്ദേ​ഹം മു​മ്പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം എ​ടു​ത്ത സാ​മ്പി​ളി​ന്‍റെ ഫ​ലം ഇ​ന്നാ​ണ് വ​ന്ന​ത്.

ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി ഉ​ൾ​പ്പെ​ടെ 20 പോ​ലീ​സു​കാ​ർ​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ൽ 50 പോ​ലീ​സു​കാ​രെ പ​രി​ശോ​ധി​ച്ച​തി​ൽ ഏ​ഴു പേ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 11 പോ​ലീ​സു​കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ക​മ്മീ​ഷ​ണ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. ക​മ്മീ​ഷ​ണ​റു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​ക്ക് ന​ൽ​കി. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പോ​ലീ​സു​കാ​ർ​ഡ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.