മൂ​ന്ന് ദി​വ​സ​ത്തെ ഇ​ടി​വി​നു​ശേ​ഷം സ്വ​ര്‍​ണ ​വി​ല​യി​ല്‍ ഉ​ണ​ര്‍​വ്
Thursday, August 13, 2020 1:35 PM IST
കൊ​ച്ചി: മൂ​ന്നു ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ ഇ​ടി​വി​നു​ശേ​ഷം സ്വ​ര്‍​ണ ​വി​ല ഇന്ന് കൂടി. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 39,480 രൂ​പ​യും ഗ്രാ​മി​ന് 4,935 രൂ​പ​യു​മാ​യി.

മൂ​ന്നു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 2,800 രൂ​പ​യും ഗ്രാ​മി​ന് 350 രൂ​പ​യും താ​ഴ്ന്ന ​ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ വി​ല​വ​ര്‍​ധ​ന. ബുധനാഴ്ച​ മാ​ത്രം ഗ്രാ​മി​ന് 200 രൂ​പ​യും പ​വ​ന് 1,600 രൂ​പ​യു​മാ​ണു ഇ​ടി​ഞ്ഞ​ത്.

ഓഗസ്റ്റ് ഏ​ഴി​ന് എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​വാ​ര​മാ​യ 42,000 രൂ​പ​യി​ലെ​ത്തി​യ​ ശേ​ഷ​മാ​ണു വി​ല​യി​ടി​വ് നേ​രി​ടു​ന്ന​ത്. കോ​വി​ഡ് 19 മ​ഹാ​മാ​രി​ക്ക് വാ​ക്സി​ന്‍ ക​ണ്ടെ​ത്തി വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചെ​ന്ന റ​ഷ്യ​യുടെ പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ന്‍ വ​ന്‍​കി​ട നി​ക്ഷേ​പ​ക​ര്‍ ലാ​ഭ​മെ​ടു​ത്ത് പി​ന്‍​വാ​ങ്ങി​യ​താ​ണു വ​ന്‍​തോ​തി​ല്‍ വി​ല ഇ​ടി​യാ​ന്‍ കാ​ര​ണ​മാ​യ​ത്.

ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ നേ​രി​യ വ​ര്‍​ധ​ന​വാ​ണ് സം​സ്ഥാ​ന​ത്തും സ്വ​ര്‍​ണ വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.