വി​മ​ർ​ശി​ച്ച അ​തേ ക​മ​ല​യെ ഒ​പ്പം ചേ​ർ​ത്ത് ബൈ​ഡ​ൻ
Wednesday, August 12, 2020 7:23 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ക​മ​ല ഹാ​രി​സി​നെ ഡെ​മോ​ക്രാ​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ ചി​ല ഊഹാ​പോ​ഹ​ങ്ങ​ൾ​ക്കും വി​രാ​മ​മാ​യി. ഒ​രു​വേ​ള ബൈ​ഡ​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബൈ​ഡ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ബൈ​ഡ​ൻ വ​ർ​ണ​വി​വേ​ച​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു ക​മ​ല വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. പാ​ർ​ട്ടി സം​വാ​ദ​ത്തി​ലാ​ണ് ക​മ​ല ബൈ​ഡ​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച​ത്. തു​ട​ർ​ന്ന് ക​മ​ല​യെ ഒ​ഴി​വാ​ക്കാ​ൻ ബൈ​ഡ​ന്‍റെ സം​ഘം ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ക​മ​ല​യെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ പോ​ലും ഇ​നി കാ​ണി​ല്ലെ​ന്നു​വ​രെ അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ എ​ല്ലാ ഊ​ഹാ​പോ​ഹ​ങ്ങ​ളെ​യും അ​സ്ഥാ​ന​ത്താ​ക്കി​ക്കൊ​ണ്ടാ​ണ് ബൈ​ഡ​ൻ ക​മ​ല​യെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സെ​ന​റ്റ​ർ എ​ന്ന നി​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​തും എ​തി​ർ​പാ​ള​യ​ത്തി​ലു​ള്ള​വ​രി​ൽ പോ​ലും മ​തി​പ്പു​ണ്ടാ​ക്കാ​നാ​യ​തും ക​മ​ല​യ്ക്ക് അ​നു​കൂ​ല​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.