പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു സ്ലൂ​യി​സ് ഗേ​റ്റ് കൂ​ടി തു​റ​ന്നു; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്‌
Tuesday, August 4, 2020 7:06 PM IST
തൃ​ശൂ​ർ: പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ന്‍റെ ര​ണ്ടാ​മ​തൊ​രു സ്ലൂ​യി​സ് ഗേ​റ്റ് കൂ​ടി ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ തു​റ​ന്നു. ഒ​രു സ്ലൂ​യി​സ് ഗേ​റ്റ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തു​റ​ന്നി​രു​ന്നു.

ഈ ​ര​ണ്ട് സ്ലൂ​യി​സ് ഗേ​റ്റു​ക​ൾ വ​ഴി ജ​ലം ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​തി​നാ​ൽ ആ​രും പു​ഴ​യി​ൽ ഇ​റ​ങ്ങ​രു​തെ​ന്നും പു​ഴ​യോ​ര വാ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ലും കാ​ല​വ​സ്ഥാ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ലു​മാ​ണ് സ്ലൂ​യി​സ് ഗേ​റ്റു​ക​ൾ തു​റ​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​കിട്ട് അ​ഞ്ചിന് 417.95 മീ​റ്റ​റാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ഇ​ത് സം​ഭ​ര​ണ ശേ​ഷി​യു​ടെ 52.19 ശ​ത​മാ​ന​മാ​ണ്. ജ​ല​നി​ര​പ്പ് 415 മീ​റ്റ​റാ​യാ​ൽ മാ​ത്ര​മേ സ്ലൂ​യി​സ് ഗേ​റ്റു​ക​ൾ അ​ട​യ്ക്കു​ക​യു​ള്ളൂ. നി​ല​വി​ൽ ക്ര​സ്റ്റ് ഗേ​റ്റു​ക​ൾ വ​ഴി ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.