കാ​ല​ടി​യി​ല്‍ സി​നി​മാ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വം; മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Tuesday, May 26, 2020 4:50 PM IST
കാ​ല​ടി: ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘മി​ന്ന​ല്‍ മു​ര​ളി’ എ​ന്ന സി​നി​മ​യ്ക്കാ​യി കാ​ല​ടി മ​ണ​പ്പു​റ​ത്ത് നി​ര്‍​മി​ച്ച സെ​റ്റ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. രാ​ഹു​ൽ, ഗോ​കു​ൽ, സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി.

കാ​ല​ടി മ​ണ​പ്പു​റ​ത്ത് ത​യാ​റാ​ക്കി​യ ക്രി​സ്ത്യ​ന്‍ പ​ള്ളി​യു​ടെ സെ​റ്റാ​ണ് ഒ​രു​കൂ​ട്ടം ആ​ളു​ക​ള്‍ ചേ​ര്‍​ന്നു കൂ​ട​വും ക​മ്പി​പ്പാ​ര​യു​മാ​യി എ​ത്തി കു​ത്തി​പ്പൊ​ളി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ക്രി​സ്ത്യ​ന്‍ പ​ള്ളി​യു​ടെ സെ​റ്റാ​ണ് ഇ​ട്ടി​രു​ന്ന​തെ​ന്നും ഇ​ത് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് സെ​റ്റ് ത​ക​ര്‍​ത്ത​ത്. സെ​റ്റ് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ല്‍ നി​ല്‍​ക്കു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

സി​നി​മ​യു​ടെ ക്ലൈ​മാ​ക്‌​സ് ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വി​ല്‍ സി​നി​മാ സെ​റ്റ് നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്. കാ​ല​ടി ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് നി​ര്‍​മി​ച്ചി​ട്ടു​ള്ള താ​ത്കാ​ലി​ക ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് 500 മീ​റ്റ​റോ​ളം അ​ക​ല​ത്തി​ലാ​ണ് സെ​റ്റ്. പ​ള്ളി മോ​ഡ​ലി​ലു​ള്ള സെ​റ്റ് നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മാ​ര്‍​ച്ചി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​തോ​ടെ സെ​റ്റ് നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ചു. കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ല​ടി ശി​വ​രാ​ത്രി ആ​ഘോ​ഷ​സ​മി​തി​യു​ടെ​യും അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് സെ​റ്റി​ട്ട​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.