അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തെ ചൈ​നീ​സ് സൈ​ന്യം ത​ട​ഞ്ഞു​വ​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്
Sunday, May 24, 2020 10:27 AM IST
ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്കി​ലെ ഇ​ന്ത്യ-​ചൈ​ന നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പം പെ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന ഇ​ന്ത്യ​യു​ടെ ക​ര​സേ​ന, ഇ​ന്തോ-​ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​യു​ക്ത സം​ഘ​ത്തെ ചൈ​നീ​സ് സൈ​ന്യം ത​ട​ഞ്ഞു​വെ​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ക​മാ​ന്‍​ഡ​ര്‍​മാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. എന്നാൽ ഇക്കാര്യം ഇന്ത്യൻ സേന നിഷേധിച്ചു.

ഇ​ന്തോ-​ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സി​ന്‍റെ ആ​യു​ധ​ങ്ങ​ളും ചൈ​നീ​സ് സേ​ന ത​ട്ടി​യെ​ടു​ത്തു​വെ​ന്നും എ​ന്നാ​ല്‍ കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം ചൈ​നീ​സ് സേ​ന ത​ട​വി​ല്‍ വ​ച്ച സൈ​നി​ക​ര്‍​ക്കൊ​പ്പം ആ​യു​ധ​ങ്ങ​ളും മ​ട​ക്കി ന​ല്‍​കി​യെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പം ഇ​ന്ത്യ റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ചൈ​ന​യെ വ​ള​രെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് സം​ഘ​ര്‍​ഷം ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.