സ​മാ​ധാ​ന ആ​ഹ്വാ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി; ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21 ആ​യി
Wednesday, February 26, 2020 2:34 PM IST
ന്യൂ​ഡ​ൽ​ഹി: ക​ലാ​പം ക​ത്തി​പ്പ​ട​ർ​ന്ന ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​ന ആ​ഹ്വാ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ലെ സ​ഹോ​ദ​രി-​സ​ഹോ​ദ​ര​ൻ​മാ​രോ​ട് സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. സ​മാ​ധാ​ന​വും ഐ​ക്യ​വും ന​മ്മു​ടെ ധ​ർ​മ്മ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. എ​ല്ലാ​യ്‌​പ്പോ​ഴും സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും നി​ല​നി​ർ​ത്താ​ൻ ത​ന്‍റെ സ​ഹോ​ദ​രി-​സ​ഹോ​ദ​ര​ന്മാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി മോ​ദി പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി താ​ൻ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും മോ​ദി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. ക​ലാ​പം ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ‌​ക്കു ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

ഇ​തി​നി​ടെ ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21 ആ​യി. ക​ലാ​പ​കാ​രി​ക​ളു​ടെ ക​ല്ലേ​റി​ൽ കൊ​ല്ല​പ്പെ​ട്ട ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്ന​ത്. വ​ട​ക്ക്കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ചാ​ന്ദ്ബാ​ഗി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ല്ലേ​റി​ൽ മ​രി​ച്ച അ​ങ്കി​തി​നെ ക​ലാ​പ​കാ​രി​ക​ൾ അ​ഴു​ക്കു​ചാ​ലി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. വ​ലി​യ ക​ലാ​പം അ​ര​ങ്ങേ​റി​യ സ്ഥ​ല​മാ​ണ് ചാ​ന്ദ്ബാ​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.