ഐ ​ലീ​ഗ്: ഗോ​കു​ല​ത്തി​നു തോ​ൽ​വി
Friday, February 21, 2020 10:13 PM IST
ഇം​ഫാ​ൽ: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് തോ​ൽ​വി. ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് നെ​റോ​ക എ​ഫ്സി​യാ​ണ് ഗോ​കു​ല​ത്തെ കീ​ഴ​ട​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ൽ പ്രി​തം സിം​ഗി​ലൂ​ടെ നെ​റോ​ക മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, ഷി​ബി​ൽ മു​ഹ​മ്മ​ദ് (25), ന​ഥാ​നി​യേ​ൽ ഗാ​ർ​സ്യ (40) എ​ന്നി​വ​രി​ലൂ​ടെ ഗോ​കു​ലം (2-1) തി​രി​ച്ച​ടി​ച്ചു.

2-1ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം പ​കു​തി​ക്ക് ഇ​റ​ങ്ങി​യ ഗോ​കു​ല​ത്തി​ന്‍റെ വി​ജ​യ പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​ക്കി ഫി​ലി​പ്പ് അ​ഡ്ജ (48), റൊ​ണാ​ൾ​ഡോ സിം​ഗ് (81) എ​ന്നി​വ​ർ നെ​റോ​ക​യ്ക്കാ​യി വ​ല​കു​ലു​ക്കി.
ലീ​ഗി​ൽ 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 17 പോ​യി​ന്‍റു​മാ​യി ഗോ​കു​ലം നാ​ലാം സ്ഥാ​ന​ത്താ​ണ്. 14 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 15 പോ​യി​ന്‍റു​മാ​യി നെ​റോ​ക ഏ​ഴാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. 12 മ​ത്സ​ര​ങ്ങ​ളി​ൽ 29 പോ​യി​ന്‍റു​മാ​യി മോ​ഹ​ൻ ബ​ഗാ​നാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.