യു​വാ​വി​നെ അ​മ്മ​യും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് കൊ​ന്ന് ചാ​ക്കി​ൽ​ക്കെ​ട്ടി വ​ഴി​യി​ൽ ത​ള്ളി
Tuesday, February 18, 2020 10:33 AM IST
കു​മ​ളി: ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ക​ന്പം സ്വ​ദേ​ശി വി​ഘ്നേ​ശ്വ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണി​ത്. വി​ഘ്നേ​ശ്വ​ര​ന്‍റെ അ​മ്മ സെ​ൽ​വി​യും സ​ഹോ​ദ​ര​നും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ ക​ന്പം ചു​രു​ളി റോ​ഡ​രി​കി​ൽ തൊ​ട്ട​മ​ൻ തു​റൈ എ​ന്ന സ്ഥ​ല​ത്താ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ നെ​ഞ്ചി​ലും മു​റി​വി​ന്‍റെ പാ​ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ക​നാ​ലി​ന്‍റെ സ​മീ​പ​ത്താ​യി ചൂ​ണ്ട​യി​ട്ടു കൊ​ണ്ടി​രു​ന്ന​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഒ​രു പു​രു​ഷ​നും സ്ത്രീ​യും എ​ത്തി ചാ​ക്കു​കെ​ട്ട് വ​ലി​ച്ചെ​റി​ച്ചെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ വീ​ട്ടി​ൽ പൂ​ജ ന​ട​ത്തി​യ​തി​നു ശേ​ഷ​മു​ള്ള സാ​ധ​ന​ങ്ങ​ളാ​ണെ​ന്നു പ​റ​ഞ്ഞെ​ന്നും ചൂ​ണ്ട​യി​ട്ടി​രു​ന്ന​വ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.