ല​യ​നം ച​ർ​ച്ച​യാ​യെ​ന്ന് ജോ​സ​ഫ്; ല​യി​ക്കി​ല്ലെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്
Saturday, February 15, 2020 7:14 PM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വി​ഭാ​ഗ​വു​മാ​യി ല​യ​ന​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം നേ​താ​വ് അ​നൂ​പ് ജേ​ക്ക​ബ്. പാ​ർ​ട്ടി​യി​ൽ പി​ള​ർ​പ്പു​ണ്ടാ​കി​ല്ലെ​ന്ന് ക​രു​തു​ന്നു. ജോ​ണി നെ​ല്ലൂ​ർ ഒ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം ഹൈ ​പ​വ​ർ ക​മ്മി​റ്റി​യും ല​യ​നം വേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നു. അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

അ​തേ​സ​മ​യം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ ല​യ​നം ച​ർ​ച്ച​യാ​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നേ​താ​വ് പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. ആ​ശ​യ​പ​ര​മാ​യി ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്ന​വ​ർ ഒ​ന്നി​ക്ക​ണം. ജേ​ക്ക​ബ് ഗ്രൂ​പ്പു​മാ​യി ച​ർ​ച്ച ന​ട​ന്നു. അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മാ​ണ്. ല​യ​ന​കാ​ര്യം അ​വ​രു​ടെ പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്യ​ട്ടെ എ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ല​യ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ജോ​ണി നെ​ല്ലൂ​രും പ​റ​ഞ്ഞി​രു​ന്നു. ജോ​സ​ഫു​മാ​യി ച​ർ​ച്ച തു​ട​ങ്ങി​വ​ച്ച അ​നൂ​പ് പി​ന്നോ​ട്ടു പോ​യ​തെ​ന്തി​നാ​ണെ​ന്ന​റി​യി​ല്ലെ​ന്നും ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.