വാ​ൽ​ക്കി​സി​ന് ഇ​ര​ട്ട​ഗോ​ൾ; ജം​ഷ​ഡ്പൂ​രി​നെ ത​ക​ർ​ത്തു ചെ​ന്നൈ​യി​ൻ എ​ഫ്സി
Thursday, January 23, 2020 10:11 PM IST
ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് വ​ന്പ​ൻ ജ​യം. സ്വ​ന്തം മൈ​താ​ന​ത്ത് ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളു​ക​ൾ​ക്കു ചെ​ന്നൈ​യി​ൻ ത​ക​ർ​ത്തു.

നെ​റി​ജ​സ് വാ​ൽ​ക്കി​സി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ചെ​ന്നൈ​യി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 13, 74 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു വാ​ൽ​ക്കി​സി​ന്‍റെ ഗോ​ളു​ക​ൾ. ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്തെ​യും ആ​ന്ദ്രേ ഷെം​ബ്രി​യും ചെ​ന്നെ​യി​ന്‍റെ ശേ​ഷി​ച്ച ഗോ​ളു​ക​ൾ നേ​ടി. സെ​ർ​ജി​യോ കാ​സ്റ്റെ​ലി​ന്‍റെ വ​ക​യാ​യി​രു​ന്നു ജം​ഷ​ഡ്പൂ​രി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ.

ജ​യ​ത്തോ​ടെ 13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18 പോ​യ​ന്‍റു​മാ​യി ചെ​ന്നൈ​യി​ൻ പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. 13 മ​ത്സ​ര​ങ്ങ​ളി​ൽ 16 പോ​യ​ന്‍റ് മാ​ത്ര​മു​ള്ള ജം​ഷ​ഡ്പു​ർ ഏ​ഴാം സ്ഥാ​ന​ത്തേ​ക്കു താ​ഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.