ആ​രാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ൻ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് അ​മി​ത് ഷാ ​ആ​ണോ: ചെ​ന്നി​ത്ത​ല
Monday, December 16, 2019 12:10 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മം വ​ഴി ആ​ർ​എ​സ്എ​സ് ഇ​ന്ത്യ​യെ ഹി​ന്ദു​രാ​ഷ്ട്ര​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​രം പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന സം​യു​ക്ത പ്ര​തി​ഷേ​ധ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ​ക്കൊ​ണ്ട് രാ​ജ്യ​ത്താ​കെ ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​ത്. സ​ർ​ക്കാ​രി​നെ​തി​രെ ശ​ബ്ദി​ക്കു​ന്ന​വ​രെ അ​ന്യ​ഗ്ര​ഹ​ങ്ങ​ളി​ല​ക്ക് അ​യ​ക്കാ​നാ​ണ് അ​വ​രു​ടെ ശ്ര​മം. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​ന്ത്യ​യി​ൽ പ​ല​യി​ട​ത്തും. കോ​ർ​പ്പ​റേ​റ്റ് നി​യ​ന്ത്രി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ സ​ർ​ക്കാ​രി​നു​വേ​ണ്ടി മാ​ത്ര​മെ​ഴു​തു​ന്നു. ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്താ​ണോ ജീ​വി​ക്കു​ന്ന​തെ​ന്ന് നാം ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു- ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ആ​രാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ൻ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് അ​മി​ത് ഷാ ​ആ​ണോ. ന​മ്മു​ടെ അ​വ​കാ​ശ​ങ്ങ​ൾ ആ​രു​ടേ​യും കാ​ൽ​ക്ക​ൽ വ​യ്ക്കാ​ൻ ഒ​രു​ക്ക​മ​ല്ല. ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന ലോ​ക​ത്തെ മി​ക​ച്ച ഭ​ര​ണ​ഘ​ട​ന​യി​ൽ ഒ​ന്നാ​ണ്. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്. ഇ​വ​യെ ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഞാ​ൻ സ​വ​ർ​ക്ക​റ​ല്ല, ഗാ​ന്ധി​യാ​ണെ​ന്ന മു​ദ്രാ​വാ​ക്യം എ​ല്ലാ​വ​രും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പൗ​ര​ത്വ​നി​യ​മം പി​ൻ​വ​ലി​ക്കു​ക, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യാ​ഗ്ര​ഹം. മു​ഖ്യ​മ​ന്ത്രി​ക്ക് പു​റ​മേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി​മാ​ർ, എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് ക​ക്ഷി​നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ത്യാ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. രാ​ജ്യ​ത്തെ ഒ​രു പ്ര​ത്യേ​ക മാ​ർ​ഗ​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ടാ​ൻ നീ​ക്കം ന​ട​ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ഒ​രു നി​യ​മ​ത്തേ​യും അം​ഗീ​ക​രി​ക്കി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ കേ​ര​ളം ഒ​റ്റ​കെ​ട്ടാ​യി എ​തി​ർ​ക്കു​ന്നു. രാ​ജ്യ​ത്തെ ഒ​രു പ്ര​ത്യേ​ക മാ​ർ​ഗ​ത്തി​ലേ​ക്ക് തി​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു. സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യ്ക്കു കേ​ര​ളം പ​ര​വ​താ​നി വി​രി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.