പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ യോ​ഗം വി​ളി​ച്ച് സ​മ​സ്‍​ത
Sunday, December 8, 2019 7:40 PM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രാ​യ ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കാ​ൻ സ​മ​സ്ത മു​സ്‌​ലീം സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചു. കാ​ന്ത​പു​രം വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മു​സ്‌​ലീം സം​ഘ​ട​ന​ക​ൾ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മ​സ്ത കേ​ര​ള ജം ​ഇ​യ്യ​ത്തു​ൽ ഉ​ല​മ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​നും സ​മ​സ്ത നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് നേ​ര​ത്തെ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.