കേ​ര​ള ബാ​ങ്ക് രൂ​പീ​കൃ​ത​മാ​യി
Friday, December 6, 2019 5:42 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ആ​ഘോ​ഷം തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എ.​കെ.​ശ​ശീ​ന്ദ്ര​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ.​സി. മൊ​യ്തീ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ, ശ​ശി ത​രൂ​ർ എം​പി, മേ​യ​ർ കെ.​ശ്രീ​കു​മാ​ർ, വി.​ജോ​യ് എം​എ​ൽ​എ, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​തി​നോ​ട​കം 13 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി സം​യോ​ജി​പ്പി​ക്കു​ക എ​ന്ന നി​യ​മ​പ​ര​മാ​യ ല​യ​ന ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ക​യും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബാ​ങ്കി​ന് ഇ​ട​ക്കാ​ല ഭ​ര​ണ സ​മി​തി നി​ല​വി​ൽ വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള ബാ​ങ്ക് ല​യ​ന പ്ര​മേ​യം ജി​ല്ല ത​ള്ളി​യി​രു​ന്നു. ഏ​കീ​കൃ​ത കോ​ർ​ബാ​ങ്കിം​ഗ് സൗ​ക​ര്യ​മു​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി കേ​ര​ള​ബാ​ങ്ക് വ​ള​രെ വേ​ഗം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.